Top

'ദ്രാവിഡ് കലിപ്പനാകുന്നത് ഇത് ആദ്യമായൊന്നുമല്ല' സെവാഗ് പറയുന്നു...

എനിക്കും ദ്രാവിഡിന്റെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലീഷിലായിരുന്നു അത്. അതില്‍ പകുതിയും എനിക്ക് മനസിലായിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2021-04-11 13:51:18.0

Published:

11 April 2021 1:51 PM GMT

ദ്രാവിഡ് കലിപ്പനാകുന്നത് ഇത് ആദ്യമായൊന്നുമല്ല സെവാഗ് പറയുന്നു...
X

ഇന്ദിരാനഗറിലെ ഗുണ്ട ഞാനാണ് എന്ന അലറിവിളിക്കുന്ന രാഹുല്‍ ദ്രാവിഡിന്‍റെ പരസ്യ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്. ദ്രാവിഡിന്‍റെ ഇതുവരെ കാണാത്ത മുഖമാണെന്നാണ് ആരാധകര്‍ അതിനെക്കുറിച്ച് പറയുന്നതെങ്കിലും സെവാഗിന് പറയാനുള്ളത് മറ്റൊന്നാണ്. മഹേന്ദ്ര സിങ് ധോണിയോട് രാഹുല്‍ ദ്രാവിഡ് ചൂടായി പെരുമാറിയ ആ സംഭവം സെവാഗ് ഓര്‍ത്തെടുക്കുന്നു.

രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ധോണി അന്ന് ടീമിലെ പുതുമുഖമാണ്. പാകിസ്താനെതിരായ സീരീസായിരുന്നു. ധോണി പോയിന്റില്‍ ക്യാച്ച് നല്‍കി വിക്കറ്റ് നഷ്ടമാക്കി. ഇതോടെ ദ്രാവിഡിന് വലിയ ദേഷ്യം വന്നു. ഇങ്ങനെയാണോ കളിക്കുന്നത്? നീ കളി ഫിനിഷ് ചെയ്യണമായിരുന്നു എന്നാണ് ധോണിയോട് ദേഷ്യത്തില്‍ ദ്രാവിഡ് അന്ന് പറഞ്ഞത്. സെവാഗ് പറയുന്നു.

അടുത്ത കളിക്കായി ഇറങ്ങിയപ്പോള്‍ ധോണി കൂടുതല്‍ ഷോട്ടുകള്‍ കളിക്കുന്നത് കാണാനായില്ല. എന്തുകൊണ്ടാണ് ഇത്തരത്തില്‍ കളിച്ചത് എന്ന് ഞാന്‍ ധോണിയോട് ചോദിച്ചപ്പോള്‍ ദ്രാവിഡില്‍ നിന്നും വീണ്ടും വഴക്ക് കേള്‍ക്കാതിരിക്കാനാണ് എന്ന് ധോണി മറുപടി പറഞ്ഞു. എനിക്കും ദ്രാവിഡിന്റെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലീഷിലായിരുന്നു അത്. അതില്‍ പകുതിയും എനിക്ക് മനസിലായിട്ടില്ല. സെവാഗ് പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story