റിങ്കു സിങിന് പകരം ഗുർകീരാത് കൊൽക്കത്ത നൈറ്റ് റൈഡേര്സിലേക്ക്
കാൽമുട്ടിന് പരിക്കേറ്റ റിങ്കു സിങ് 2021 ഐപിഎൽ സീസണിൽ ഉടനീളം ലഭ്യമാകില്ല എന്നതിനെ തുടർന്നാണ് ഗുർകീരാത് സിങുമായി ടീം കരാർ ഒപ്പിട്ടത്.

പരിക്കേറ്റ ബാറ്റ്സ്മാൻ റിങ്കു സിങിനു പകരം ഗുർകീരാത് സിങ് ടീമിലെത്തുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേർസ് അധികൃതർ അറിയിച്ചു.
കാൽമുട്ടിന് പരിക്കേറ്റ റിങ്കു സിങ് 2021 ഐപിഎൽ സീസണിൽ ഉടനീളം ലഭ്യമാകില്ല എന്നതിനെ തുടർന്നാണ് ഗുർകീരാത് സിങുമായി ടീം കരാർ ഒപ്പിട്ടത്. പഞ്ചാബ്കാരനായ ഗുർകീരാത് സിങ് 41 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡയർ ഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്.
511 റൺസാണ് ഇതുവരെയുള്ള ഐപിഎൽ സമ്പാദ്യം. അതിൽ 2 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നുണ്ട്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ഗുർകീരാത്തിനെ കൊൽക്കത്ത ടീമിലെത്തിച്ചത്.