Top

തുടർ വിജയങ്ങളിൽ പുരുഷൻമാരെയും തോൽപ്പിച്ച് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം

2018 ൽ ഇന്ത്യയെ തോൽപ്പിച്ചാണ് അവർ വേട്ട തുടങ്ങിയത്.

MediaOne Logo

Sports Desk

  • Updated:

    2021-04-04 09:42:10.0

Published:

4 April 2021 9:42 AM GMT

തുടർ വിജയങ്ങളിൽ പുരുഷൻമാരെയും തോൽപ്പിച്ച് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം
X

ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചതോടെ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം നടന്നു കയറിയത് റെക്കോർഡിലേക്കാണ്. ഏകദിനത്തിൽ തുടർ വിജയങ്ങളിൽ പുരുഷ ടീമുകളേയും തോൽപ്പിച്ച് പട്ടികയിൽ അവർ ഒന്നാമതെത്തി.

22 തുടർ വിജയങ്ങളാണ് ഓസ്ട്രലിയൻ വനിതാ ടീം നേടിയത്. അഥവാ കഴിഞ്ഞ 22 മത്സരങ്ങളിൽ ഒന്നു പോലും അവർ തോറ്റില്ല. 2018 ൽ ഇന്ത്യയെ തോൽപ്പിച്ചാണ് അവർ വേട്ട തുടങ്ങിയത്. പിന്നീട് പാക്കിസ്ഥാൻ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ ടീമുകൾ അവർക്കു മുന്നിൽ വീണു.

21 വിജയങ്ങളുമായി ഓസ്‌ട്രേലിയയുടെ പുരുഷ ടീമാണ് പട്ടികയിൽ രണ്ടാമത്. 2003 ലാണ് അവർ ഈ നേട്ടം നേടിയത്. 16 വിജയങ്ങളുമായി ഇന്ത്യൻ വനിതാ ടീം നാലാം സ്ഥാനത്താണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story