LiveTV

Live

Cricket

കഴിഞ്ഞ സീസണിൽ 8.5 കോടി; ഇത്തവണ ഈ താരത്തെ ആർക്കും വേണ്ട

വിക്കറ്റ് നേടിയാൽ സല്യൂട്ടടിച്ച് ആഘോഷിക്കുന്നതാണ് ഈ താരത്തിന്റെ രീതി

കഴിഞ്ഞ സീസണിൽ 8.5 കോടി; ഇത്തവണ ഈ താരത്തെ ആർക്കും വേണ്ട

ഐപിഎൽ ലേലം കഴിയുമ്പോൾ വിളിക്കപ്പെട്ട താരങ്ങളെ പോലെ വിറ്റുപോകാത്ത കളിക്കാരും വാർത്തകളിൽ നിറയാറുണ്ട്. 16.25 കോടി രൂപയ്ക്ക് വിറ്റു പോയ ക്രിസ് മോറിസും 15 കോടി രൂപ നേടിയ കൈൽ ജാമിസണും വിറ്റു പോയതിന്റെ പേരിൽ വാർത്തയായി എങ്കിൽ ഷെൽഡ്രൺ കോഡ്രൽ എന്ന വിൻഡീസ് താരം നേരെ മറിച്ചാണ്. കഴിഞ്ഞ തവണ എട്ടര കോടി രൂപ നേടിയ താരത്തെ ഇത്തവണ വാങ്ങാൻ ആരുമെത്തിയില്ല!

ഒരു കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഐപിഎല്ലിന്റെ മുൻ സീസണിൽ പഞ്ചാബ് താരമായിരുന്നു കോഡ്രൽ. സല്യൂട്ട് സെലിബ്രേഷനിലൂടെയാണ് കോഡ്രൽ ക്രിക്കറ്റിൽ ശ്രദ്ധേയനാകുന്നത്. വിക്കറ്റ് നേടിയാൽ സല്യൂട്ടടിച്ച് ആഘോഷിക്കുന്നതാണ് താരത്തിന്റെ രീതി.

കഴിഞ്ഞ സീസണിൽ 8.5 കോടി; ഇത്തവണ ഈ താരത്തെ ആർക്കും വേണ്ട

കഴിഞ്ഞ സീസണിൽ ആറു മത്സരങ്ങൾ കളിച്ച കോഡ്രൽ ആറു വിക്കറ്റ് മാത്രമാണ് നേടിയത്. രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ ഒരോവറില് അഞ്ചു തവണ സിക്‌സറും വഴങ്ങിയിരുന്നു. രാഹുൽ തെവാട്ടിയയാണ് കോഡ്രലിനെ സിക്‌സറിന് പറത്തിയത്.

കോഡ്രൽ മാത്രമല്ല, ഇംഗ്ലണ്ട് ടീമിന്റെ വെടിക്കെട്ട് ഓപണർ ജേസൺ റോയ്, ഓസീസിൻറെ ഏകദിന ക്യാപ്റ്റൻ കൂടിയായ ആരോൺ ഫിഞ്ച്, ഇംഗ്ലണ്ട് താരം അലക്‌സ് ഹെയിൽസ്, വീൻഡീസ് ഓപണർ എവിൻ ലൂയിസ് തുടങ്ങിയ പ്രമുഖരെയും ഒരു ടീമും വാങ്ങിയില്ല.