LiveTV

Live

Cricket

വില 20 ലക്ഷം; അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്

ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമാണ്‌ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

വില 20 ലക്ഷം; അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്

ബേസ് പ്രൈസായ 20 ലക്ഷത്തിന് അര്‍ജുന്‍ ടെണ്ടുല്‍ക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമാണ്‌ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ സഈസ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ പ്രതിനിധീകരിച്ച് അര്‍ജുന്‍ രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു.

2018ല്‍ അര്‍ജുന്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ചു. യൂത്ത് ടെസ്റ്റ് സീരീസില്‍ ശ്രീലങ്കക്കെതിരെയായിരുന്നു അണ്ടര്‍ 19 ടീമിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. മുംബൈയുടെ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14 ടീമുകളിലും അദ്ദേഹം അംഗമായിരുന്നു. 2017-18 സീസണിലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പടെ അര്‍ജുന്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

ഐ.പി.എല്‍ താരലേലത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ യോഗ്യത നേടി എന്ന വാര്‍ത്ത പുറത്തുവന്നതപ്പോള്‍ത്തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ വന്നുതുടങ്ങിയിരുന്നു. അര്‍ജുന്‍ മുംബൈയിലേക്ക് തന്നെയായിരിക്കും എന്ന ട്രോളുകളും സജീവമായിരുന്നു.