LiveTV

Live

Cricket

കറങ്ങി വീണ് ഇംഗ്ലണ്ട്; 134 റൺസിന് ഓൾ ഔട്ട്

ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് 195 റൺസിന്റെ ലീഡ്

കറങ്ങി വീണ് ഇംഗ്ലണ്ട്; 134 റൺസിന് ഓൾ ഔട്ട്

ചെന്നൈ: രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 134 റൺസിന് എല്ലാവരും പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. സന്ദർശക നിരയിൽ ഒരാൾക്കു പോലും അർധ സെഞ്ച്വറി പൂർത്തിയാക്കിയില്ല. 44 റൺസെടുത്ത ബെൻഫോക്‌സ് ആണ് ടോപ് സ്‌കോറർ.

സ്‌കോർബോർഡ് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് കളിയുടെ ഒരു ഘട്ടത്തിൽ പോലും മേൽ മേൽക്കൈ നേടാനായില്ല. ഇഷാന്ത് ശർമ്മയാണ് ഓപണർ റോറി ബേൺസിനെ പൂജ്യത്തിന് പുറത്താക്കിയത്. സ്‌കോർ 16ൽ നിൽക്കെ സഹഓപണർ ഡോം സിബ്ലിയും വീണു. അശ്വിന്റെ പന്തിൽ ക്യാപറ്റൻ കോലിക്ക് ക്യാച്ച്. 16 റൺസായിരുന്നു സിബ്ലിയുടെ സമ്പാദ്യം.

വൺഡൗൺ ആയെത്തിയ ഡാൻ ലോറൻസിനെയും (9) അശ്വിൻ മടക്കി. ശുഭ്മാൻ ഗില്ലിന് ക്യാച്ച്. കഴിഞ്ഞ കളിയിൽ തകർപ്പൻ സെഞ്ച്വറി നേടി കളം നിറഞ്ഞ ക്യാപ്റ്റൻ ജോ റൂട്ടിന് ഇത്തവണ ശോഭിക്കാനായില്ല. 12 പന്തിൽ നിന്ന് ആറു റൺസെടുത്ത റൂട്ട് അക്‌സൽ പട്ടേലിന്റെ പന്തിൽ അശ്വിന് പിടികൊടുത്തു. പിന്നീടെത്തിയ പരിചയസമ്പന്നനായ ബെൻ സ്‌റ്റോക്‌സിനെ (18) അശ്വിൻ ബൗൾഡാക്കി.

കറങ്ങി വീണ് ഇംഗ്ലണ്ട്; 134 റൺസിന് ഓൾ ഔട്ട്

ആറാം വിക്കറ്റിൽ ഒല്ലി പോപ്പും ബെൻ ഫോക്‌സും ചേർന്നു നടത്തിയ രക്ഷാദൗത്യം നീളുമെന്ന് തോന്നിച്ചെങ്കിലും സ്വന്തം സ്‌കോർ 22ൽ നിൽക്കെ പോപ്പ് മടങ്ങി. സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പന്തിന് ക്യാച്ച്. അവസാന നാലു ബാറ്റ്‌സ്മാന്മാർ ആകെ നേടിയത് 12 റൺസാണ്. മുയീൻ അലി (6), ഒല്ലി സ്റ്റോൺ (1), ജാക്ക് ലീച്ച് (5), സ്റ്റുവർട്ട് ബ്രോഡ് (0) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ സമ്പാദ്യം. 42 റൺസുമായി ഫോക്‌സ് ഒരറ്റത്ത് പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഇശാന്ത് ശർമ്മയും അക്‌സർ പട്ടേലും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.

രാഹുലിന്റെ മികവില്‍ ഇന്ത്യ

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 329 റണ്‍സാണ് അടിച്ചുകൂട്ടിയിരുന്നത്. ആറു വിക്കറ്റിന് 300 എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് 29 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു. 161 റൺസ് നേടിയ രോഹിത് ശർമ്മയുടെ മികച്ച പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ 67 ഉം റിഷഭ് പന്ത് 58 ഉം റൺസ് നേടി.

അവസാന അഞ്ചു ബാറ്റ്സ്മാന്മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപണര്‍ റോറി ബേണ്‍സിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ആദ്യ ഓവറില്‍ ഇശാന്ത് ശര്‍മ്മ ബേണ്‍സിനെ വിക്കറ്റിന് മുമ്പില്‍ കുരുക്കുകയായിരുന്നു.

കറങ്ങി വീണ് ഇംഗ്ലണ്ട്; 134 റൺസിന് ഓൾ ഔട്ട്

രണ്ടാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് അക്സര്‍ പട്ടേലിനെയും ഇഷാന്ത് ശര്‍മ്മയെയും നഷ്ടപ്പെട്ടു. അക്സര്‍ പട്ടേല്‍ നാലു റണ്‍സെടുത്തപ്പോള്‍ ഇശാന്തിന് അക്കൗണ്ട് തുറക്കാനായില്ല. മുയീന്‍ അലിക്കായിരുന്നു വിക്കറ്റ്.

തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ജോ റൂട്ടിനെ സിക്സര്‍ പായിച്ച് പന്ത് സ്‌കോറിങ്ങിന് വേഗം കൂട്ടി. തൊട്ടടുത്ത ഓവറില്‍ അലിയെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ പായിച്ച് പന്ത് അര്‍ധ സെഞ്ച്വറി കടന്നു. 65 പന്തില്‍ നിന്നായിരുന്നു പന്തിന്റെ നേട്ടം. തൊണ്ണൂറ്റിയാറാം ഓവറില്‍ 15 പന്തില്‍ നിന്ന് റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് യാദവ് പുറത്തായി. സ്റ്റോണ്‍ എറിഞ്ഞ ഇതേ ഓവറില്‍ തന്നെ നാലു റണ്‍സെടുത്ത സിറാജും പുറത്തായി.