LiveTV

Live

Cricket

ഒടുവിൽ അശ്വിൻ ഒരു നോബോൾ എറിഞ്ഞു; 20,614 പന്തുകൾക്ക് ശേഷം

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പടുത്തുയർത്തിയ 578 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മോശം തുടക്കം

ഒടുവിൽ അശ്വിൻ ഒരു നോബോൾ എറിഞ്ഞു; 20,614 പന്തുകൾക്ക് ശേഷം

ചെന്നൈ: ഒടുവിൽ രവിചന്ദ്രൻ അശ്വിൻ ആദ്യ നോബോൾ എറിഞ്ഞു, കരിയറിലെ 20,614 പന്തുകൾക്കു ശേഷം. ഇന്നലെ തന്റെ 38ാം ഓവറിൽ ജോ റൂട്ടിനെതിരെ പന്തെറിയുമ്പോഴാണ് അശ്വിന്റെ കാൽ ക്രീസ് വിട്ടത്.

നോബോളുകളില്ലാതെ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ് കരിയർ അവസാനിപ്പിച്ച റെക്കോർഡ് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രേയം സ്വാനിനാണ്. 15,349 പന്തുകളാണ് തന്റെ കരിയറിൽ സ്വാൻ നോബോളില്ലാതെ എറിഞ്ഞത്.

ഇന്ത്യയ്ക്ക് മോശം തുടക്കം

അതിനിടെ, ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പടുത്തുയർത്തിയ 578 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മോശം തുടക്കം. 44 റൺസെടുക്കുന്നതിനിടെ രണ്ട് ഓപണർമാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശർമ്മ ആറും ശുഭ്മാൻ ഗിൽ 29 ഉം റൺസാണ് എടുത്തത്.

മൂന്നാം ദിനം ഉച്ഛഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 20 റൺസെടുത്ത ചേതേശ്വർ പുജാരയും നാലു റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയുമാണ് ക്രീസിൽ.

എട്ടുവിക്കറ്റിന് 555 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം ദിനം 23 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 218 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്. നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് റൂട്ട്.