LiveTV

Live

Cricket

കോലിയും രഹാനെയും പുറത്ത്; ഇന്ത്യ പതറുന്നു

32 ഓവർ പിന്നിടുമ്പോൾ നാലിന് 107 റൺസ് എന്ന നിലയിലാണ് ഇന്ത്യ

കോലിയും രഹാനെയും പുറത്ത്; ഇന്ത്യ പതറുന്നു

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ വിരാട് കോലിയെയും അജിൻക്യ രഹാനയെയും നഷ്ടം. തുടർച്ചയായ പന്തുകളിലാണ് ഇരുവരും കൂടാരം കയറിയത്. ഡോം ബെസ്സിനാണ് വിക്കറ്റ്. 32 ഓവർ പിന്നിടുമ്പോൾ നാലിന് 107 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

48 പന്തിൽ നിന്ന് 11 റൺസ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ആറു പന്ത് നേരിട്ട രഹാനെയ്ക്ക് ഒരു റൺസ് മാത്രമാണ് എടുക്കാനായത്. ചേതേശ്വർ പുജാരയും റിഷഭ് പന്തുമാണ് ഇപ്പോൾ ക്രീസിൽ.

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പടുത്തുയർത്തിയ 578 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് 44 റൺസെടുക്കുന്നതിനിടെ രണ്ട് ഓപണർമാരെയും നഷ്ടമായിരുന്നു. രോഹിത് ശർമ്മ ആറും ശുഭ്മാൻ ഗിൽ 29 ഉം റൺസാണ് എടുത്തത്.

മൂന്നാം ദിനം ഉച്ഛഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 20 റൺസെടുത്ത ചേതേശ്വർ പുജാരയും നാലു റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയുമാണ് ക്രീസിൽ.

എട്ടുവിക്കറ്റിന് 555 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം ദിനം 23 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 218 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്. നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് റൂട്ട്.