'റൂട്ടോ, അതാരാ?' ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ അമിതാബ് ബച്ചന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ഫ്ലിന്റോഫ്
ജോ റൂട്ട് ചരിത്രം കുറിച്ചതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി മുന്‍ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ആന്‍ഡ്രു ഫ്ലിന്റോഫ്

നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി കുറിച്ച് ജോ റൂട്ട് ചരിത്രം കുറിച്ചതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി മുന്‍ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ആന്‍ഡ്രു ഫ്ലിന്റോഫ്. 2016ല്‍ ഫ്ലിന്റോഫ് ചെയ്ത ഒരു ട്വീറ്റിന് അമിതാബ് റീ ട്വീറ്റ് ചെയ്തിരുന്നു. ആ ട്വീറ്റാണ് ഫ്ലിന്റോഫ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.
2016 ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ മത്സരം വിജയിച്ചപ്പോള്‍, ഇദ്ദേഹം ഇങ്ങനെ ബാറ്റ് ചെയ്താല്‍ ജോ റൂട്ടിനെപ്പോലെ മികച്ച ബാറ്റ്സ്മാനായി മാറും എന്ന് ഫ്ലിന്റോഫ് ട്വീറ്റ് ചെയ്തു. എന്നാല്‍, ആ ട്വീറ്റിന് മറുപടിയായി അമിതാബ് ബച്ചന് ജോ റൂട്ട് ആരാണെന്ന് ചോദിച്ചു. ഇന്ന് ചെന്നൈയില്‍ ഇന്ത്യക്കെതിരെ ഇരട്ട സെഞ്ച്വറി കുറിച്ച അവസരത്തിലാണ് ഫ്ലിന്റോഫ് അമിതാബ് ബച്ചന്റെ ട്വീറ്റ് കുത്തിപ്പൊക്കിയത്.
രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന നിലയിലാണ്. നൂറാം മത്സരം കളിക്കുന്ന ജോ റൂട്ട് 218 റണ്‍സ് നേടി ടീമിനെ മികച്ച സ്കോറിലെത്തിച്ചു. ഇന്ത്യക്കായി ജസ്പ്രിത് ബുംറ, രവിചന്ദ്രന്‍ അശ്വിന്, ഷഹബാസ് നദീം, ഇഷാന്ത് ശർമ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.