LiveTV

Live

Cricket

'അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം ശരിയായ സങ്കടം പ്രകടിപ്പിച്ചു'; സച്ചിനെതിരെ ഇര്‍ഫാന്‍ പത്താന്‍

ആഗോളതലത്തിലുള്ളവര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ഇന്ത്യയിലെ പ്രമുഖര്‍ വിമര്‍ശിച്ചതിനെതിരെയാണ് ഇര്‍ഫാന്‍ പത്താന്‍റെ ട്വീറ്റ്

'അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം ശരിയായ സങ്കടം പ്രകടിപ്പിച്ചു'; സച്ചിനെതിരെ ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ റിഹാന, ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തെ പ്രമുഖ സെലിബ്രിറ്റീസില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരാണ് രാജ്യത്തിന് പുറത്തുള്ളവര്‍ അഭിപ്രായം പറയുന്നതില്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. ഈ പ്രസ്താവനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍.

പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, തീരുമാനമെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാം: സച്ചിന്‍
Also Read

പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, തീരുമാനമെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാം: സച്ചിന്‍

അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡ് പൊലീസുക്കാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം ശരിയായ സങ്കടം പ്രകടിപ്പിച്ചു എന്നാണ് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. അമേരിക്കയിലെ വിഷയത്തില്‍ പ്രതികരിച്ച രാജ്യത്തെ പല പ്രമുഖ സെലിബ്രിറ്റീസും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തില്‍ പ്രതികരിക്കാത്തതിനെതിരെയും ആഗോളതലത്തിലുള്ളവര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ഇന്ത്യയിലെ പ്രമുഖര്‍ വിമര്‍ശിച്ചതിനെതിരെയുമാണ് ഇര്‍ഫാന്‍ പത്താന്‍റെ ട്വീറ്റ്. 'വെറുതെ പറഞ്ഞെന്നെയുള്ളു'(#justsaying) എന്ന് പറഞ്ഞാണ് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാമെന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ റിഹാന അടക്കമുള്ളവരുടെ ഐക്യദാര്‍ഢ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ്‌ ടാഗിനൊപ്പമാണ് സച്ചിന്‍റെ ട്വീറ്റ്. കർഷക സമരത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് ട്വീറ്റ്. ഇതേ ടാഗ് ഉപയോഗിച്ച പിന്നീട് ഒരു കൂട്ടം സെലിബ്രിറ്റീസ് ഒരേ സ്വഭാവത്തില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.