LiveTV

Live

Cricket

''എന്‍റെ എല്ലാ വിക്കറ്റുകളും പിതാവിന് സമര്‍പ്പിക്കുന്നു''- മുഹമ്മദ് സിറാജ്

ഈ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരമാണ് സിറാജ്

''എന്‍റെ എല്ലാ വിക്കറ്റുകളും പിതാവിന് സമര്‍പ്പിക്കുന്നു''- മുഹമ്മദ് സിറാജ്

ഇന്ത്യയും ഓസ്ട്രേലിയും തമ്മിലെ ടെസ്റ്റ് സീരീസില്‍ വിക്കറ്റുകള്‍ പിഴുതെടുത്ത് ഐതിഹാസിക വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായ മുഹമ്മദ് സിറാജ് തന്‍റെ വിക്കറ്റുകളെല്ലാം മരണപ്പെട്ട പിതാവിന് സമര്‍പ്പിക്കുന്നു.

സിറാജ് ഓസ്ട്രേലിയയില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് സിറാജിന്‍റെ പിതാവ് മരണപ്പെടുന്നത്. പിതാവിന്‍റെ അന്ത്യകര്‍മങ്ങളില്‍ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ടെസ്റ്റ് കളിക്കണമെന്ന പിതാവിന്‍റെ സ്വപ്നം സാക്ഷാത്കരിച്ചാണ് സിറാജ് ഓസ്ട്രേലിയയില്‍ നിന്നും മടങ്ങിയെത്തിയത്.

ഈ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരമാണ് സിറാജ്. ഓസ്ട്രലിയയുടെ 13 വിക്കറ്റുകളാണ് അദ്ദേഹം പിഴുതെടുത്തത്. ഈ വിക്കറ്റുകളെല്ലാം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മായങ്കുമായുള്ള ആകാശത്തേക്ക് കൈ ഉയര്‍ത്തിയുള്ള ആഘോഷം പിതാവിന് വിക്കറ്റുകള്‍ സമര്‍പ്പിച്ചതാണെന്ന് സിറാജ് പറയുന്നു.

''പിതാവിന്‍റെ മരണം എന്നെ വല്ലാതെ ബാധിച്ചു, എന്നാല്‍ കുടുംബത്തോട് സംസാരിച്ചപ്പോള്‍ പിതാവിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കൂ എന്നവര്‍ സമാധാനിപ്പിച്ചു' സിറാജ് പറയുന്നു.

എന്‍റെ ഭാര്യയും എന്‍റെ കൂടെ നിന്നു, മാനസികമായി പിന്തുണച്ചു, എന്‍റെ ക്രിക്കറ്റ് ടീമും പൂര്‍ണമായും കൂടെ നിന്നുവെന്നും അദ്ദേഹം പറഞ്ഞു.