LiveTV

Live

Cricket

'വേദനിച്ചിടത്ത് ഉമ്മ നല്‍കി ഞാന്‍ സുഖപ്പെടുത്തും' - പൂജാരയുടെ കുഞ്ഞുമോള്‍

പൂജാര കുടുംബത്തിലേക്ക് ഉടന്‍ എത്തുമെന്നാണ് വിവരം. അച്ഛന്‍റെ വേദനക്ക് ഈ മനോഹര പരിഹാരവുമായി ആദിതി കാത്തിരിക്കുകയാണ്

'വേദനിച്ചിടത്ത് ഉമ്മ നല്‍കി ഞാന്‍ സുഖപ്പെടുത്തും' - പൂജാരയുടെ കുഞ്ഞുമോള്‍

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ പൂജാരയുടെ ശരീരത്തില്‍ നിരവധി തവണ പന്തുകള്‍ പതിച്ചിരുന്നു. അങ്ങനെ പന്ത്കൊണ്ട് വേദനിക്കുന്ന പൂജാരയുടെ ദൃശ്യം അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ വികാരനിമിഷങ്ങളായിരുന്നു. ആ ദൃശ്യം കണ്ട ഭാര്യയും രണ്ട് വയസ്സുള്ള മകളും അനുഭവം പങ്കുവെക്കുകയാണ്.

ആ ദൃശ്യം ടീവിയില്‍ കണ്ട പൂജാരയുടെ ഭാര്യ ഉടനെ നോട്ടം ടീവിയില്‍ നിന്നും മാറ്റിയെത്രേ. എന്നാല്‍ കുഞ്ഞുമോള്‍ ആദിതിയുടെ കയ്യില്‍ അതിന് ഒരു പരിഹാരമുണ്ട് !

'അച്ഛന്‍ വീട്ടില്‍ എത്തിയാല്‍ വേദനിച്ചിടത്ത് ഞാന്‍ ഉമ്മ നല്‍കും, അതോടെ അച്ഛന്‍റെ വേദന സുഖപ്പെടുമെന്ന് ആദിതി പറയുന്നു. 'മോള് വീഴുമ്പോള്‍ ഞാന്‍ ചുംബിക്കാറാണ് പതിവ്, ചുംബനം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് അവള്‍ വിശ്വസിക്കുന്നതെന്ന് പൂജാര ഓസ്ട്രേലിയയില്‍ നിന്നും ഇതിന് മറുപടി പറഞ്ഞു.

പൂജാര കുടുംബത്തിലേക്ക് ഉടന്‍ എത്തുമെന്നാണ് വിവരം. അച്ഛന്‍റെ വേദനക്ക് ഈ മനോഹര പരിഹാരവുമായി ആദിതി കാത്തിരിക്കുകയാണ്.

ബ്രിസ്ബണ്‍ ടെസ്റ്റില്‍ നിരവധി തവണ പൂജാരയുടെ ശരീരത്തില്‍ പന്ത് പതിച്ചിരുന്നു. 'ബോര്‍ഡര്‍-ഗവാസ്കര്‍ സീരീസ് കണ്ട ഏറ്റവും മികച്ചവരിലൊരാള്‍' എന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പൂജാരയെ വിശേഷിപ്പിച്ചത്. അവസാന ടെസ്റ്റില്‍ അഞ്ച് മണിക്കൂറിലധികം സമയം ക്രീസില്‍ ചെലവഴിച്ച് 56 റണ്‍സ് പൂജാര സ്വന്തമാക്കിയിരുന്നു. ഈ ഇന്നിംങ്സ് വിജയത്തില്‍ നിര്‍ണായകമായിരുന്നു.