LiveTV

Live

Cricket

''ഈ പരമ്പര കാലങ്ങളോളം ഓര്‍മിക്കപ്പെടും''; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ശാഹിദ് അഫ്രീദി

'നിരവധി പരിക്കുകള്‍ക്കും തിരിച്ചടികള്‍ക്കും ഇടയില്‍ ഇന്ത്യ വിസ്മയിപ്പിക്കുന്ന വിജയം നേടിയിരിക്കുന്നു'

''ഈ പരമ്പര കാലങ്ങളോളം ഓര്‍മിക്കപ്പെടും''; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ശാഹിദ് അഫ്രീദി

ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തില്‍ ഇന്ത്യയെ അനുമോദിച്ച് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി. ഈ പരമ്പര കാലങ്ങളോളം ഓര്‍മിക്കപ്പെടുമന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പരിക്കുകളില്‍ വലഞ്ഞിട്ടും ഇന്ത്യയുടെ യുവനിര നയിച്ച മത്സരത്തില്‍ ചരിത്രവിജയം നേടാനായത് വിജയത്തിന്‍റെ മാറ്റ് കൂട്ടിയിരിക്കുകയാണ്.

''അവിസ്മരണിയ പ്രകടനം! നിരവധി പരിക്കുകള്‍ക്കും തിരിച്ചടികള്‍ക്കും ഇടയില്‍ ഇന്ത്യ വിസ്മയിപ്പിക്കുന്ന വിജയം നേടിയിരിക്കുന്നു. ഇന്ത്യന്‍ ടീമിന് അഭിവാദ്യങ്ങള്‍...ഈ പരമ്പര നീണ്ട കാലത്തേക്ക് ഓര്‍മിക്കപ്പെടും''- ശാഹിദ് അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.

ആദ്യ ടെസ്റ്റ് മത്സരത്തില്‍ 36 റണ്‍സില്‍ ഓള്‍ ഔട്ടായി നാണംകെട്ട ഇന്ത്യ, ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ മടക്കത്തിന് ശേഷം രഹാനെയുടെ ചുമലിലേറി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

''അവിസ്മരണിയ പ്രകടനം! നിരവധി പരിക്കുകള്‍ക്കും തിരിച്ചടികള്‍ക്കും ഇടയില്‍ ഇന്ത്യ വിസ്മയിപ്പിക്കുന്ന വിജയം നേടിയിരിക്കുന്നു. ഇന്ത്യന്‍ ടീമിന് അഭിവാദ്യങ്ങള്‍...ഈ പരമ്പര നീണ്ട കാലത്തേക്ക് ഓര്‍മിക്കപ്പെടും''
ശാഹിദ് അഫ്രീദി