LiveTV

Live

Cricket

അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ സിറാജിനെ വാരിപ്പുണര്‍ന്ന് ബുംറ; വീഡിയോ വൈറല്‍

ഹേസല്‍വുഡിനെ പുറത്താക്കി ആസ്ട്രേലിയയുടെ അവസാന വിക്കറ്റ് പിഴിത് സിറാജ് ഡഗ് ഔട്ടിലേക്ക് കടക്കുമ്പോള്‍ ആദ്യം വന്ന് കെട്ടിപ്പിടിച്ച് അനുമോദിച്ചത് ജസ്പ്രിത് ബുംറയായിരുന്നു

അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ സിറാജിനെ വാരിപ്പുണര്‍ന്ന് ബുംറ; വീഡിയോ വൈറല്‍

ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മുതല്‍ ഇന്ത്യന്‍ പേസ് നിരയെ നയിച്ചിരുന്നത് ജസ്പ്രിത് ബുംറയായിരുന്നു. എന്നാല്‍ പരിക്ക് മൂലം മാറി നില്‍ക്കേണ്ടി വന്ന ബുംറക്ക് പകരം അവസാന ടെസ്റ്റില്‍ പേസ് നിര നയിച്ചത് സിറാജായിരുന്നു. തന്‍റെ മൂന്നാമത്തെ ടെസ്റ്റ് കളിക്കുന്ന സിറാജ് അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിരുന്നു.

ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൌളറാണ് സിറാജ്. അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം സിറാജിന് ഒരുപാട് പ്രശംസകള്‍ ലഭിച്ചു. പക്ഷെ, ഹേസല്‍വുഡിനെ പുറത്താക്കി ആസ്ട്രേലിയയുടെ അവസാന വിക്കറ്റ് പിഴിത് സിറാജ് ഡഗ് ഔട്ടിലേക്ക് കടക്കുമ്പോള്‍ ആദ്യം വന്ന് കെട്ടിപ്പിടിച്ച് അനുമോദിച്ചത് ജസ്പ്രിത് ബുംറയായിരുന്നു. അത് ഇന്ന് ഗബ്ബയില്‍ നിന്നും കണ്ട ഏറ്റവും മികച്ച കാഴ്ചകളിലൊന്നായിരുന്നു.

മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിലാണ് സിറാജ് തന്‍റെ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റുകള്‍ നേടി സിറാജ് തിളങ്ങിയിരുന്നു. ലാമ്പുഷെയിനെയും മാത്യു വെയ്ഡിനെയും ഒരു ഓവറില്‍ത്തന്നെ പുറത്താക്കുകയും അപകടകാരിയായ സ്റ്റീവ് സ്മിത്തിനെയും മടക്കുന്നതിലൂടെ സിറാജ് ഇന്ത്യക്ക് വലിയ മേല്‍ക്കെ മത്സരത്തില്‍ നേടിക്കൊടുത്തു. പിന്നീട് സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും പുറത്താക്കി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓരോ കളികള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. നാലാം ടെസ്റ്റില്‍ വിജയിക്കാനായി അവസാന ദിനത്തില്‍ ഇന്ത്യക്ക് 324 റണ്‍സ് കൂടി വേണം.