LiveTV

Live

Cricket

ആദ്യം പറക്കുന്ന ക്യാച്ച്, പിന്നീട് ബൌളിങ്ങിലും; ബ്രിസ്ബണില്‍ ആവേശമായി രോഹിത് ശര്‍മ്മ; വീഡിയോ

ഒരു മീഡിയം പേസ് ബോള്‍ എറിഞ്ഞി രോഹിത് ഓവര്‍ അവസാനിപ്പിക്കുകയായിരുന്നു

ആദ്യം പറക്കുന്ന ക്യാച്ച്, പിന്നീട് ബൌളിങ്ങിലും; ബ്രിസ്ബണില്‍ ആവേശമായി രോഹിത് ശര്‍മ്മ; വീഡിയോ

ബ്രിസ്ബണില്‍ ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ മികച്ച പ്രകടനവുമായി ആരാധക പ്രീതി പിടിച്ചുപറ്റി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. തുടക്കത്തില്‍ത്തന്നെ ഡേവിഡ് വാര്‍ണറെ പുറത്താക്കാനായി സെക്കന്‍റ് സ്ലിപ്പില്‍ ഒരു അതിമനോഹരമായ ഡൈവിങ് ക്യാച്ച് എടുത്തുകൊണ്ടാണ് രോഹിത് ആരാധകരെ ആദ്യം വിസ്മയിപ്പിച്ചത്. 1 റണ്‍ എടുത്തു നില്‍ക്കെയാണ് മുഹമ്മദ് സിറാജിന്‍റെ പന്തില്‍ രോഹിതിന് പിടികൊടുത്ത് വാര്‍ണര്‍ മടങ്ങുന്നത്.

വീഡിയോ കാണാം.

പിന്നീട് രോഹിത് ശ്രദ്ധേയനായത് ബൌള്‍ ചെയ്തുകൊണ്ടാണ്. പരിക്ക് മൂലം കളം വിടേണ്ടിവന്ന പേസര്‍ നവ്ദീപ് സൈനിയുടെ ഓവര്‍ പൂര്‍ത്തീകരിക്കാനാണ് രോഹിത് ശര്‍മ്മ ബൌള്‍ ചെയ്തത്. അഞ്ച് പന്തുകള്‍ പൂര്‍ത്തിയായിരിക്കെയാണ് സൈനിക്ക് പരിക്ക് പറ്റുന്നത്. ശേഷം ഒരു മീഡിയം പേസ് ബോള്‍ എറിഞ്ഞ് രോഹിത് ഓവര്‍ അവസാനിപ്പിക്കുകയായിരുന്നു. വലിയൊരു ഇടവേളക്ക് ശേഷമാണ് രോഹിത് പന്തെറിയുന്നത്.

വീഡിയോ കാണാം