LiveTV

Live

Cricket

നങ്കൂരമിട്ട് നടരാജന്‍, സ്മിത്തിനെ മടക്കി സുന്ദര്‍‍; ബ്രിസ്ബനില്‍ അരങ്ങേറ്റക്കാര്‍ തകര്‍ത്താടിയപ്പോള്‍...

ടി. നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഭാവിയില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകളായി ഉയരുകയായിരുന്നു

നങ്കൂരമിട്ട് നടരാജന്‍, സ്മിത്തിനെ മടക്കി സുന്ദര്‍‍; ബ്രിസ്ബനില്‍ അരങ്ങേറ്റക്കാര്‍ തകര്‍ത്താടിയപ്പോള്‍...

രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ടെസ്റ്റിലെ കന്നി അങ്കത്തിന് ഇന്ന് ഇറങ്ങിയിരിക്കുന്നത്. ആ രണ്ട് താരങ്ങളുമാണ് ഇന്ന് ഇന്ത്യക്കായി നിര്‍ണായക വിക്കറ്റുകള്‍ നേടിയത്. ടി നടരാജനും വാഷിങ്ടണ്‍ സുന്ദറും. തുടക്കത്തില്‍ ക്രീസില്‍ മികച്ച രീതിയില്‍ നിലയുറപ്പിച്ച സ്മിത്തിനെ പുറത്താക്കിയാണ് വാഷിങ്ടണ്‍ സുന്ദര്‍ തന്‍റെ കരിയറിലെ ആദ്യ വിക്കറ്റ് കൊയ്തത്. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരനെത്തന്നെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ അരങ്ങേറ്റം സ്വപ്നതുല്യമാക്കി.

മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷം മികച്ച കൂട്ടുകെട്ടിലൂടെ ആസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ലാമ്പുഷെയിന്‍ - മാത്യു വെയ്ഡ് കൂട്ടുകെട്ടാണ്. സെഞ്ച്വറി തികച്ച് ലാമ്പുഷെയും അര്‍ദ്ധ സെഞ്ച്വറിക്കരികില്‍ വെയിഡും മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു. അവിടെ മറ്റൊരു അരങ്ങേറ്റക്കാരന്‍ ഇന്ത്യക്കായി ബ്രേക്ക് ത്രൂ നല്‍കി. കൂട്ടുകെട്ടിലെ രണ്ടു പേരും പുറത്തേക്ക്. അവിടെ ടി. നടരാജന്‍ എന്ന പ്രതിഭ ടെസ്റ്റിലേക്ക് തന്‍റെ വരവ് അറിയിച്ചു.

36 റണ്‍സ് നേടി സ്റ്റീവ് സ്മിത്തും 108 റണ്‍സുമായി ലമ്പുഷെയും 45 റണ്‍സുമായി മാത്യു വെയ്ഡും പുറത്തുപോകുമ്പോള്‍ ബ്രിസ്ബയിനില്‍ പിറന്നത് രണ്ട് അരങ്ങേറ്റക്കാരുടെ സ്വപ്നതുല്യമായ തുടക്കമായിരുന്നു. ടി. നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഭാവിയില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകളായി ഉയരുകയായിരുന്നു.