LiveTV

Live

Cricket

'രണ്ടാം അസ്ഹറുദ്ദീനെന്ന് ഹര്‍ഷ ബോഗ്ലേ, ആസ്വാദ്യകരമെന്ന് സെവാഗ്'; അസ്ഹറുദ്ദീനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

ഹര്‍ഷ ബോഗ്ലെ, വിരേന്ദര്‍ സെവാഗ് തുടങ്ങി നിരവധി ക്രിക്കറ്റ് പ്രമുഖരാണ് അസ്ഹറിന് അനുമോദനങ്ങളുമായി രംഗത്തെത്തിയത്

'രണ്ടാം അസ്ഹറുദ്ദീനെന്ന് ഹര്‍ഷ ബോഗ്ലേ, ആസ്വാദ്യകരമെന്ന് സെവാഗ്'; അസ്ഹറുദ്ദീനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

54 പന്തുകളില്‍ നിന്നും 137 റണ്‍സ് അടിച്ചുകൂട്ടി മുംബൈക്കെതിരെ കേരളത്തെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് അസ്ഹറുദ്ദീന് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഹര്‍ഷ ബോഗ്ലെ, വിരേന്ദര്‍ സെവാഗ് തുടങ്ങി നിരവധി ക്രിക്കറ്റ് പ്രമുഖരാണ് അസ്ഹറിന് അനുമോദനങ്ങളുമായി രംഗത്തെത്തിയത്.

bcci.tv/videos/147953/audacious-azharuddeen-s-awesome-ton?fbclid=IwAR2b76YOnRFNk4NqBuMPwsXnpfpKfS4zKIFL8Sl2GTgWrZ1CFEJp_HsUrZ4

ഞാന്‍ കാലങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന് പേരുള്ള ഒരു മികച്ച താരത്തെ കണ്ടിരുന്നു. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരു താരത്തെ കാണുന്നു. ഗംഭീരം, ഇനിയും ഷോട്ടുകള്‍ കളിക്കാന്‍ അയാളുണ്ടാകും എന്നായിരുന്നു ഹര്‍ഷ ബോഗ്ലേ ട്വിറ്ററില്‍ കുറിച്ചത്.

മുംബൈക്കെതിരെ ഇത്രയും വലിയ സ്കോര്‍ കണ്ടെത്തുക എന്നത് ചെറിയ കാര്യമല്ല. പുറത്താകാതെ 137 റണ്‍സ് നേടിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുക. ഇന്നിങ്സ് തീര്‍ത്തും അസ്വദിച്ചിരുന്ന് കണ്ടു. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു.

ദുഷ്കരമെന്ന് തോന്നിച്ച 197 എന്ന ടോട്ടലിനെതിരെ കേരളത്തിന് അത്ഭുതജയമൊരുക്കിയത് അസ്ഹറിന്റെ ഏകപക്ഷീയമായ ആക്രമണമാണ്. 20 പന്തിൽ അർധ സെഞ്ച്വറിയിലെത്തിയ താരം അവിടെ നിന്ന് നൂറിലെത്താൻ 17 പന്തേ എടുത്തുള്ളൂ. ഒമ്പത് ബൌണ്ടറിയും പതിനൊന്ന് സിക്സറുമടക്കമാണ് താരം സെഞ്ച്വറി പിന്നിട്ടത്. മറുവശത്ത് ഉത്തപ്പയും (33) സഞ്ജു സാംസണും മികച്ച പിന്തുണ നല്‍കി. 14-ാം ഓവറിലെ അഞ്ചാം പന്ത് സിക്സറിലെത്തിച്ച് അസ്ഹർ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.