അടികൊണ്ട് വലഞ്ഞ് ശ്രീശാന്ത്
പുതുച്ചേരിക്കെതിരായ മത്സരത്തില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് എടുത്ത ശ്രീശാന്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ക്ക് വഴിവെച്ചിരുന്നു

2020-2021 സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ കേരള പേസര്‍ എസ്.ശ്രീശാന്ത് നാല് ഓവറില്‍ വഴങ്ങിയത് 47 റണ്‍സ്. ആദ്യ ഓവറുകള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ശ്രീശാന്ത് മൂന്നാം ഓവര്‍ മുതല്‍ വലിയ തോതില്‍ റണ്‍സ് വഴങ്ങുകയായിരുന്നു. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് എടുത്ത ശ്രീശാന്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ക്ക് വഴിവെച്ചിരുന്നു.
ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത കേരളത്തിനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാന്‍ മുംബൈക്കായി. കെ.എം ആസിഫ്, ജലജ് സക്സേന എന്നിവര്‍ കേരളത്തിനായി മൂന്ന് വിക്കറ്റുകള്‍ നേടി. മുംബൈ മുന്‍നിര ബാറ്റ്സ്മാന്മാരായ യശസ്വി ജയ്സ്വാള്‍, ആദിത്യ താരെ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ തിളങ്ങളിയതോടെയാണ് മുംബൈ മികച്ച സ്കോറിലേക്കെത്തിയത്.