LiveTV

Live

Cricket

'ബിഹാരിയല്ല വിഹാരി'; വിമര്‍ശിച്ച ബിജെപി നേതാവിനെ തിരുത്തി ഹനുമാ വിഹാരി

ചരിത്ര വിജയം തടയുക മാത്രമല്ല, ക്രിക്കറ്റിനെ കൊല്ലുകയും ചെയ്തു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

'ബിഹാരിയല്ല വിഹാരി'; വിമര്‍ശിച്ച ബിജെപി നേതാവിനെ തിരുത്തി ഹനുമാ വിഹാരി

തന്‍റെ പേര് തെറ്റായി എഴുതിക്കൊണ്ട് സിഡ്നി ഇന്നിങ്സിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച ബിജെപി നേതാവിനെ തിരുത്തി ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ഹനുമാ വിഹാരി. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ബബുല്‍ സുപ്രിയോയാണ് ഹനുമയുടെ ഇന്നിങ്സിനെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിട്ടത്. എന്നാല്‍, പോസ്റ്റില്‍ ഹനുമ വിഹാരി എന്നതിന് പകരം ഹനുമ ബിഹാരി എന്നാണ് എഴുതിയിരുന്നത്. വിമര്‍ശനങ്ങളില്‍ തൊടാതെ തന്‍റെ പേര് ബിഹാരിയല്ല, വിഹാരിയാണ് എന്നാണ് അദ്ദേഹം റീട്വീറ്റ് ചെയ്തത്.

109 പന്തുകളില്‍ നിന്ന് ഏഴ് റണ്‍സ് നേടിയ ഹനുമാ വിഹാരിയുടെ ഇന്നിങ്സ് ഇന്ത്യയുടെ ചരിത്ര വിജയം മുടക്കി എന്നായിരുന്നു ബബുല്‍ സുപ്രിയോ ട്വീറ്റ് ചെയ്തത്. ചരിത്ര വിജയം തടയുക മാത്രമല്ല, ക്രിക്കറ്റിനെ കൊല്ലുകയും ചെയ്തു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ വിമര്‍ശനത്തിലാണ് ഹനുമ വിഹാരിയുടെ പേര് അദ്ദേഹം തെറ്റി എഴുതിയത്.

ഹനുമ വിഹാരിയുടെയും രവിചന്ദ്രന്‍ അശ്വിന്‍റെയും മികച്ച ഡിഫന്‍സീവ് ബാറ്റിങ്ങാണ് ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്നും സമനിലയിലേക്ക് നയിച്ചത്. 161 പന്തുകളില്‍ നിന്നും പുറത്താകാതെ 23 റണ്‍സാണ് ഹനുമ നേടിയത്. 128 പന്തുകളില്‍ നിന്നും 39 റണ്‍സ് നേടി അശ്വിനും മികച്ച ഇന്നിങ്സ് പുറത്തെടുത്തു.