LiveTV

Live

Cricket

'ജാഡ കാണിക്കുന്നത് കണ്ടില്ലേ, ഞാനൊന്ന് കൊടുക്കട്ടെ'; സഞ്ജുവിന്‍റെ മാസ് ഡയലോഗിന് പിന്നാലെ സിക്സ്

സ്റ്റംമ്പ് മൈക്കിലൂടെ താരത്തിന്റെ വാക്കുകൾ പ്രചരിച്ചതോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

'ജാഡ കാണിക്കുന്നത് കണ്ടില്ലേ, ഞാനൊന്ന് കൊടുക്കട്ടെ'; സഞ്ജുവിന്‍റെ മാസ് ഡയലോഗിന് പിന്നാലെ സിക്സ്

സയ്യിദ് മുഷ്തഖ് അലി ട്രോഫിയിൽ ഇന്നലെ നടന്ന കേരള–പുതുച്ചേരി മത്സരം മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ മടങ്ങി വരവുകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് പന്തെറിഞ്ഞത്. പുതുച്ചേരിയുടെ ഓപ്പണര്‍ ഫാബിദ് അഹ്മദിന്‍റെ സ്റ്റംമ്പ് പിഴുതെടുത്ത് വരവ് അറിയിക്കുകയും ചെയ്തു.

അതേസമയം കേരള നായകൻ കൂടിയായ സഞ്ജു സാംസണിന്‍റെ തകർപ്പൻ പ്രകടനത്തിനും മത്സരം സാക്ഷിയായി. താരത്തിന്‍റെ ബാറ്റിങ് മാത്രമല്ല ക്രീസിലെ സംസാരവും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന്റെ ഡയലോഗ്. ” ഞാനൊന്നു കൊടുക്കട്ടെ, ജാഡ കാണിക്കുന്നത് കണ്ടില്ലേ…” നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന സച്ചിൻ ബേബിയോടായിരുന്നു സഞ്ജുവിന്റെ ചോദ്യം. തൊട്ടുപിന്നാലെ അടുത്ത പന്ത് സഞ്ജു ബൗണ്ടറിയും കടത്തി. സ്റ്റംമ്പ് മൈക്കിലൂടെ താരത്തിന്റെ വാക്കുകൾ പ്രചരിച്ചതോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മത്സരത്തിൽ കേരളം ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു. പുതുച്ചേരി ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം പത്ത് പന്ത് ബാക്കി നിൽക്കെയാണ് കേരളം മറികടന്നത്. 32 റൺസുമായി കേരളത്തിന്റെ ടോപ്പ് സ്കോററായതും നായകൻ സഞ്ജു തന്നെ.