LiveTV

Live

Cricket

'അങ്ങേയറ്റം മോശപ്പെട്ട പ്രവര്‍ത്തനമായി'; സ്മിത്തിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് താരം

സ്മിത്ത് ക്രീസ് മാര്‍ക്കുകള്‍ മായ്ക്കുന്ന വീഡിയോ പങ്കുവെച്ചാണ് വോഗന്‍റെ പ്രതികരണം

'അങ്ങേയറ്റം മോശപ്പെട്ട പ്രവര്‍ത്തനമായി'; സ്മിത്തിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് താരം

ഋഷഭ് പന്തിന്‍റെ ക്രീസ് മാര്‍ക്കുകള്‍ മായ്ച്ചുകളഞ്ഞ സ്മിത്തിനെ വിമര്‍ശിച്ച് മുന്‍ ഇംഗണ്ട് താരം മൈക്കിള്‍ വോഗനും രംഗത്ത്. ഇത് 'സ്മിത്തില്‍ നിന്നുള്ള അങ്ങേയറ്റം മോശപ്പെട്ട പ്രവര്‍ത്തനമായി' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

സ്മിത്ത് ക്രീസ് മാര്‍ക്കുകള്‍ മായ്ക്കുന്ന വീഡിയോ പങ്കുവെച്ചാണ് വോഗന്‍റെ പ്രതികരണം. ആരാധകരില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് താരം ഇപ്പോള്‍ നേരിടുന്നത്.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിലെ ആദ്യ സെഷന്റെ ഇടവേളക്ക് ശേഷമാണ് സ്മിത്ത് കാലുകള്‍ കൊണ്ട് ഋഷഭ് പന്തിന്റെ ക്രീസ് മാര്‍ക്ക് മുഴുവനായും മായ്ച്ചുകളഞ്ഞത്.‌ സ്റ്റംമ്പ് ക്യാമറയില്‍ ക്രീസ് മാര്‍ക്ക് മായ്ക്കുന്ന സ്മിത്തിന്റെ നിഴല്‍ കുടുങ്ങിയിട്ടുണ്ട്.