രണ്ടാം ഓവറില്‍ സ്റ്റംമ്പ് പിഴുത് മടങ്ങിവരവ് ആഘോഷിച്ച് ശ്രീശാന്ത്
2013ലെ ഐ.പി.എല്ലില്‍ ഉയര്‍ന്ന ഒത്തുകളി വിവാദമാണ് അദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്

നീണ്ട ഏഴ് വര്‍ഷത്തിനിപ്പുറം സ്റ്റംമ്പ് പിഴുതെടുത്ത് തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ശ്രീശാന്ത്. സൈദ് മുസ്താഖലി T-20 ട്രോഫിയില്‍ കേരളത്തിനായി തന്റെ രണ്ടാം ഓവറിലാണ് ശ്രീശാന്ത് വിക്കറ്റ് വീഴ്ത്തിയത്.
10 റണ്‍സ് മാത്രമെടുത്ത ഫാബിദ് അഹ്മദിന്റെ വിക്കറ്റാണ് ശ്രീശാന്ത് പിഴുതെടുത്തത്. പുതുച്ചേരിക്കെതിരെ എറിഞ്ഞ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് നേടിയിരിക്കുകയാണ് ശ്രീശാന്ത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുനല്‍കിയെങ്കിലും രണ്ടാം ഓവറില്‍ മനോഹരമായ ഔട്ട് സിംഗറിലൂടെ ഫാബിദ് അഹമദിന്റെ വിക്കറ്റ് വീഴ്ത്തി.
2013ലെ ഐ.പി.എല്ലില്‍ ഉയര്‍ന്ന ഒത്തുകളി വിവാദമാണ് അദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയത്തിലും പങ്കാളികളായിട്ടുള്ള മലയാളി താരമാണ് ശ്രീശാന്ത്.
20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് പുതുച്ചേരി നേടിയത്. മറുപടി ബാറ്റിങ്ങില്‍ കേരളം നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടി പൊരുതുകയാണ്. കേരളത്തിന് ജയിക്കാന്‍ 96 പന്തില്‍ നിന്നും 87 റണ്‍സ് ആവശ്യമുണ്ട്.