LiveTV

Live

Cricket

ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞ് മുഹമ്മദ് സിറാജ്

മുഹമ്മദ്​ സിറാജ്​ ഓസ്ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിലായിരിക്കുമ്പോള്‍ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്‍റെ പിതാവ്​ മരണപ്പെട്ടിരുന്നു

ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞ് മുഹമ്മദ് സിറാജ്

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ഗ്രൌണ്ടില്‍ കണ്ണീരണിഞ്ഞ് ഇന്ത്യന്‍ ബൗളർ മുഹമ്മദ്​ സിറാജ്​. മത്സരത്തിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് അദ്ദേഹം വികാരഭരിതനായത്.

മുഹമ്മദ്​ സിറാജ്​ ഓസ്ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിനായിരിക്കു​മ്പോ‌ൾ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്‍റെ പിതാവ്​ മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റൈൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന്​ നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.

ഇതിനാൽ പിതാവിന്‍റെ അന്ത്യകർമ്മങ്ങളിൽ പ​ങ്കെടുക്കാൻ സിറാജിന്​ കഴിഞ്ഞിരുന്നില്ല. ആദ്യ ടെസ്റ്റില്‍ അഞ്ച്​ വിക്കറ്റ്​ നേടി സിറാജ്​ മികച്ച പ്രകടനം നടത്തിയിരുന്നു.