LiveTV

Live

Cricket

''കരിയറില്‍ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല'' സ്റ്റീവ് സ്മിത്ത്

ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലും രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും സ്മിത്തിനെ അശ്വിന്‍ പുറത്താക്കിയിരുന്നു

''കരിയറില്‍ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല'' സ്റ്റീവ് സ്മിത്ത്

ഇന്ത്യന്‍ ഓഫ് സ്പിന്നല്‍ രവിചന്ദ്രന്‍ അശ്വിനുമായുള്ള മത്സരത്തില്‍ താന്‍ പിന്നില്‍ പോയെന്ന് സമ്മതിച്ച് ഓസീസ് ബാറ്റ്‌സമാന്‍ സ്റ്റീവ് സ്മിത്ത്. അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് തങ്ങള്‍ക്കിടയിലെ മത്സരം മാറി. കരിയറില്‍ ഒരു സ്പിന്നറെയും ഇത്തരത്തില്‍ താന്‍ മേല്‍ക്കോയ്മ നേടാന്‍ അനുവദിച്ചിട്ടില്ലെന്നും രണ്ടാം ടെസ്റ്റിനു ശേഷം സ്മിത്ത് പറഞ്ഞു.

''അശ്വിനെതിരെ വേണ്ടപോലെ നന്നായി കളിക്കാന്‍ എനിക്കായില്ല. അശ്വിനില്‍ ഞാന്‍ കുറച്ചുകൂടി സമ്മര്‍ദം ഉണ്ടാക്കേണ്ടിയിരുന്നു. ഇതിപ്പോള്‍ അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതുവരെ ഒരു സ്പിന്നറെയും ഞാന്‍ അതിന് അനുവദിച്ചില്ല. കരിയറില്‍ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല.''- സ്മിത്ത് പറഞ്ഞു.

ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലും രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും സ്മിത്തിനെ അശ്വിന്‍ പുറത്താക്കിയിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ സ്മിത്തിനായിട്ടില്ല. ആസ്‌ട്രേലിയയിലേക്ക് തിരിക്കുമ്പോള്‍ തന്നെ സ്മിത്ത് മനസ്സിലുണ്ടായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. സ്മിത്തിനെ പുറത്താക്കിയില്ലെങ്കില്‍ ആസ്‌ട്രേലിയയ്‌ക്കെതിരെ ഒരിക്കലും കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നില്ലെന്നും അശ്വിന്‍ പ്രതികരിച്ചു.

എട്ടു വിക്കറ്റിനാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 70 റണ്‍സ് ഇന്ത്യ അനായാസം മറികടന്നു. ശുഭ്മാന്‍ ഗില്ലും രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. 35 റണ്‍സുമായി ഗില്ലും 27 റണ്‍സുമായി രഹാനെയും പുറത്താകാതെ നിന്നു. 15 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.