LiveTV

Live

Cricket

ഗില്ലും സിറാജും അരങ്ങേറ്റ മത്സരത്തിനിറങ്ങും; രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ

വൃധിമാന്‍ സാഹക്ക് പകരം റിഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തി.

ഗില്ലും സിറാജും അരങ്ങേറ്റ മത്സരത്തിനിറങ്ങും; രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ

ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലും, മുഹമ്മദ് സിറാജും ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെയായിരിക്കും ടീമിനെ നയിക്കുക.

വൃധിമാന്‍ സാഹക്ക് പകരം റിഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തി. പേസ് നിരയില്‍ ബൂമ്ര, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് സഖ്യം വരുമ്പോള്‍, അശ്വിനാണ് സ്പിൻ അറ്റാക്കിന്റെ ചുക്കാൻ പിടിക്കുന്നത്

കെ.എല്‍ രാഹുല്‍ രണ്ടാം ടെസ്റ്റിന്റെ പ്ലേയിങ് ഇലവനിലും ഇടം നേടിയില്ല. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ ഗില്ലായിരിക്കും മായങ്കിനൊപ്പം ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഹനുമാ വിഹാരി ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍: അജിങ്ക്യ രഹാനെ (നായകൻ), മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചെതേശ്വർ പൂജാര, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രിത് ബൂമ്ര, മുഹമ്മദ് സിറാജ്

ആസ്‌ട്രേലിയന്‍ പ്ലേയിങ് ഇലവന്‍: ജോ ബേണ്‍സ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍, ട്രാവിഡ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ന്‍, കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹസല്‍വുഡ്, ലിയോണ്‍