LiveTV

Live

Cricket

''സഞ്ജുവേട്ടാ, അടുത്ത കളിയില്‍ ഉണ്ടാകുമോ?'' ഗാലറിയില്‍ നിന്നും സഞ്ജുവിനോട് മലയാളി ആരാധകര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടി20 ടീമില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

''സഞ്ജുവേട്ടാ, അടുത്ത കളിയില്‍ ഉണ്ടാകുമോ?'' ഗാലറിയില്‍ നിന്നും സഞ്ജുവിനോട് മലയാളി ആരാധകര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആസ്ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിനിടക്ക് ബൌണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണെ നോക്കി സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വന്ന മലയാളികളുടെ വിളികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സഞ്ജുവിനെ വിളിച്ച് അടുത്ത കളിയില്‍ ഉണ്ടാവുമോ എന്നാണ് ഗാലറിയിലുണ്ടായിരുന്ന മലയാളി ആരാധകര്‍ ചോദിക്കുന്നത്. ബൗണ്ടറി ലൈനിന് സമീപം ടി. നടരാജന്റെ അടുത്ത് സഞ്ജു നില്‍ക്കുമ്പോഴാണ് സംഭവം. ആരാധകരുടെ വിളി കേട്ട് സഞ്ജു തിരിഞ്ഞു നോക്കുകയും, ചെറുതായി ചിരിക്കുകയും വീഡിയോയില്‍ ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇനി വരുന്ന മൂന്ന് ടി20യുടെ പരമ്പരയില്‍ സഞ്ജുവിന് കളിക്കാന്‍ കഴിഞ്ഞേക്കും. ടി20 ടീമില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സഞ്ജു.., സഞ്ജുവേട്ടാ.., സ്‌നേഹത്തോടെ വിളിച്ച് മലയാളികൾ, ഓസ്‌ട്രേലിയയിൽ നിന്നൊരു വീഡിയോ #rajasthanroyals #hallabol...

Posted by Rajasthan Royals Fanclub on Wednesday, December 2, 2020