LiveTV

Live

Cricket

മത്സരം ഗ്രൗണ്ടില്‍ മാത്രമല്ല; വൈറലായി ഗാലറിയിലെ ഈ ഇന്ത്യ - ഓസീസ് പ്രണയകഥ, വീഡിയോ കാണാം

ഈ വിഡിയോ ക്രിക്കറ്റ് ആസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി

മത്സരം ഗ്രൗണ്ടില്‍ മാത്രമല്ല; വൈറലായി ഗാലറിയിലെ ഈ ഇന്ത്യ - ഓസീസ് പ്രണയകഥ, വീഡിയോ കാണാം

ഇന്ത്യ–ആസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ വൈറലായ ഒരു വിവാഹാഭ്യര്‍ഥന സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽവെച്ച് മത്സരത്തിനിടെയാണ് ഇന്ത്യക്കാരനായ ക്രിക്കറ്റ് ആരാധകൻ ആസ്ട്രേലിയൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആസ്ട്രേലിയയിൽ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യർഥന നടത്തിയത്. യുവതി അഭ്യർഥന സ്വീകരിക്കുകയും ചെയ്തു.

ഈ വിഡിയോ ക്രിക്കറ്റ് ആസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ആസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ ഗാലറിയിലെ ഈ ഇന്ത്യ–ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടിൽ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ വൈറലായ ആ വിഡിയോ ഇതാണ്.