LiveTV

Live

Cricket

വിക്കറ്റില്‍ മാത്രമല്ല, ‍ഡോട്ട് ബോളുകളിലും ബും ബും ബുംറ...

വിക്കറ്റുകള്‍ പോലെത്തന്നെ പ്രധാനപ്പെട്ടതാണ് കുട്ടിക്രിക്കറ്റില്‍ ഡോട്ട് ബോളുകള്‍ക്കുള്ളത്

വിക്കറ്റില്‍ മാത്രമല്ല, ‍ഡോട്ട് ബോളുകളിലും ബും ബും ബുംറ...

അറേബ്യന്‍ മണ്ണിലെ ഐ.പി.എല്‍ ആവേശങ്ങള്ളില്‍ ബാറ്റിങ്ങിനോളം പ്രാധാന്യം ബൌളിങ്ങിനുമുണ്ട്. റണ്‍മഴയും വിക്കറ്റ് മഴയും സമന്വയിക്കുമ്പോളേ ഐ.പി.എല്‍ അതിന്‍റെ പൂര്‍ണതയിലെത്തുകയുള്ളൂ. വിക്കറ്റുകള്‍ പോലെത്തന്നെ പ്രധാനപ്പെട്ടതാണ് കുട്ടിക്രിക്കറ്റില്‍ ഡോട്ട് ബോളുകള്‍ക്കുള്ളത്.

സീസണില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകളെറിഞ്ഞത് രാജസ്ഥാന്‍ റോയല്‍സ് താരം ജോഫ്രാ ആര്‍ച്ചറും മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്പ്രിത് ബുംറയുമാണ്. ഇരുവരും ഈ സീസണില്‍ എറിഞ്ഞത് 175 ഡോട്ട് ബോളുകളാണ്.

14 കളിയില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറുടെ ഇക്കണോമി റേറ്റ് 6.55 ആണ്. 15 കളിയില്‍ നിന്ന് 27 വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയിലും ബൂമ്ര മുമ്പില്‍ നിന്നു. 6.73 ആണ് ഇക്കണോമി റേറ്റ്.

168 ഡോട്ട് ബോളുകളാണ് റാഷിദ് ഖാനില്‍ നിന്നും വന്നത്. 16 കളിയില്‍ നിന്നും 20 വിക്കറ്റ് വീഴ്ത്തിയ റാഷിദിന്‍റെ ഇക്കോണമി റേറ്റ് 5.37 മാത്രമാണ്. 160 ഡോട്ട് ബോളുകളാണ് ഡല്‍ഹി പേസര്‍ നോര്‍ജെ എറിഞ്ഞത്. സീസണില്‍ 16 കളിയില്‍ നിന്ന് 22 വിക്കറ്റും നോര്‍ജെ നേടിയിരുന്നു.