LiveTV

Live

Cricket

ഹൈദരാബാദിന് മടങ്ങാം; ഡല്‍ഹി ഫൈനലില്‍

ഡല്‍ഹി ക്യാപിറ്റല്‍സിനോട് രണ്ടാം ക്വാളിഫെയറില്‍ പൊരുതി തോറ്റാണ് വാര്‍ണറിന്‍റെ സണ്‍റൈസേഴ്സ് ഹൈദരാബാദ് മടങ്ങിയത്

ഹൈദരാബാദിന് മടങ്ങാം; ഡല്‍ഹി ഫൈനലില്‍

ഐ.പി.എല്ലിലെ ജീവന്‍ മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനോട് രണ്ടാം ക്വാളിഫെയറില്‍ പൊരുതി തോറ്റാണ് വാര്‍ണറിന്‍റെ സണ്‍റൈസേഴ്സ് ഹൈദരാബാദ് മടങ്ങിയത്. 190 റണ്‍സ് വിജയലക്ഷ്യം കണക്കെ കുതിച്ച ഹൈദരാബാദ് 17 റണ്‍സകലെ തളര്‍ന്ന് വീഴുകയായിരുന്നു. ഡല്‍ഹിയ്ക്കായി റബാദ നാല് വിക്കറ്റും
സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. മിന്നുന്ന ഫോമില്‍ കുതിച്ച ശിഖര്‍ ധവാന്‍റെ (78) ബാറ്റിങ്ങിന്‍റെ ചിറകിലേറിയാണ് ഡല്‍ഹി കൂറ്റന്‍ സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 189 റണ്‍സെടുത്തു. ഹൈദരാബാദിനായി കെയ്ന്‍ വില്യംസണും (67) അബ്ദുല്‍ സമദും (33) പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ അഞ്ചോവറുകള്‍ക്കിടയില്‍ മൂന്നുവിക്കറ്റുകള്‍ വീണതോടെ തന്നെ ഹൈദരാബാദ് പ്രതിരോധത്തിലായി കഴിഞ്ഞിരുന്നു.

അവസാന ഓവറുകളില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത നടരാജനും സന്ദീപ് ശര്‍മയുമാണ് ഡല്‍ഹിയുടെ വിജയം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്. ഹെറ്റ്മെയര്‍ 22 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.