LiveTV

Live

Cricket

അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി ഹാര്‍ദ്ദികും ഇഷാനും; മുംബൈക്ക് മികച്ച സ്കോര്‍

നായകന്‍ രോഹിത് ശര്‍മ്മ ആദ്യ പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നീടാണ് സൂര്യകുമാറും ഡിക്കോക്കും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്

അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി ഹാര്‍ദ്ദികും ഇഷാനും; മുംബൈക്ക് മികച്ച സ്കോര്‍

ഐ.പി.എല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 200 റണ്‍സെടുത്തു. അര്‍ദ്ദ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും(51) 40 റണ്‍സ് നേടിയ ക്വിന്‍റിന്‍ ഡിക്കോക്കും ചേര്‍ന്ന് മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയെങ്കിലും ഇരുവരുടെയും വിക്കറ്റ് മുംബൈ റണ്‍റേറ്റിനെ ബാധിക്കുകയായിരുന്നു.

നായകന്‍ രോഹിത് ശര്‍മ്മ ആദ്യ പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നീടാണ് സൂര്യകുമാറും ഡിക്കോക്കും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. പിന്നീടിറങ്ങിയ പൊള്ളാര്‍ഡും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് മുംബൈ റണ്‍റേറ്റ് കുറഞ്ഞത്. പക്ഷെ, ഇഷാന്‍ കിഷന്‍(55) അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. 14 പന്തുകളില്‍ 37 റണ്‍സെടുത്ത് പാണ്ഡ്യ കൂടി അടിച്ചുതകര്‍ത്തതോടെ മുംബൈ 200 എന്ന ടോട്ടലില്‍ ഫിനിഷ് ചെയ്യുകയായിരുന്നു.

രവിചന്ദ്രന്‍ അശ്വിന്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. ആദ്യ പ്ലേ ഓഫായ ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കുകയും പരാജയപ്പെടുന്നവര്‍ നാളെത്തെ ബാംഗ്ലൂര്‍ - സണ്‍റൈസേഴ്സ് മത്സരത്തിലെ വിജയികളെ നേരിടുകയും ചെയ്യും.