LiveTV

Live

Cricket

മുന്നിൽ നിന്ന് നയിച്ച് മോർഗൻ; നിർണായക മത്സരത്തിൽ കൊൽക്കത്തക്ക് മികച്ച സ്കോർ

അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഓയിൻ മോർഗന്റെ(68) മികവിലാണ് കൊൽക്കത്ത മികച്ച സ്കോർ നേടിയത്

മുന്നിൽ നിന്ന് നയിച്ച് മോർഗൻ;  നിർണായക മത്സരത്തിൽ കൊൽക്കത്തക്ക് മികച്ച സ്കോർ

പ്ലേ ഓഫ് കളിക്കാൻ ഇരു ടീമിനും വിജയം അനിവാര്യമായ മത്സരത്തിൽ കൊൽക്കത്തക്കെതിരെ രാജസ്ഥാന് 192 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഓയിൻ മോർഗന്റെ(68) മികവിലാണ് കൊൽക്കത്ത മികച്ച സ്കോർ നേടിയത്.

ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ നിതീഷ് റാണയെ കൊൽക്കത്തക്ക് നഷ്ടപ്പെട്ടെങ്കിലും രാഹുൽ തൃപാതിയും ശുഭമാൻ ഗില്ലും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഗിൽ 36 റൺസും തൃപാതി 39 റൺസും നേടി. തുടക്കത്തിൽ

ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ നിതീഷ് റാണയെ ആര്‍ച്ചര്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ഇന്നിംഗ്സില്‍ റാണയുടെ മൂന്നാം ഡക്കാണിത്. രാജസ്ഥാനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റാണ നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.

പിന്നീട് ഒത്തുചേർന്ന ആന്ദ്രേ റസ്സലും മോർഗനും ചേർന്ന് തകർത്തടിക്കുകയായിരുന്നു. 11 പന്തിൽ മൂന്ന് സിക്സർ അടക്കം 25 റൺസ് നേടിയ റസ്സൽ ത്യാഗിയുടെ പന്തിൽ മില്ലറിന് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.

റസ്സൽ പുറത്തായതിന് ശേഷവും അടി തുടർന്ന മോർഗൻ ആറു സിക്സിന്റെയും അഞ്ച് ബൗണ്ടറിയുടെയും മികവിലാണ് 68 റൺസ് നേടിയത്. രാജസ്ഥാന് വേണ്ടി തെവാട്ടിയ മൂന്ന് വിക്കറ്റും ത്യാഗി രണ്ടു വിക്കറ്റും നേടി

പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു കൂട്ടർക്കും ജയം അനിവാര്യമാണ്. തോൽക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത അവസാനിക്കുമെന്നതിനാൽ പോരാട്ടം തീ പാറുമെന്ന് ഉറപ്പാണ്. നിലവിൽ 13 മത്സരത്തിൽ നിന്ന് 12 പോയിന്റുള്ള രാജസ്ഥാൻ ആറാം സ്ഥാനത്തും കൊൽക്കത്ത ഏഴാമതുമാണ്.