LiveTV

Live

Cricket

35 ഒന്നും ഒരു പ്രായമേയല്ല... 2021ലും ചെന്നൈ ടീമിന് മാറ്റം ആവശ്യമില്ലെന്ന് ആശിഷ് നെഹ്റ

വെറ്ററന്‍ താരങ്ങള്‍ പടിക്ക് പുറത്ത് കടക്കണമെന്ന് മുറവിളി ഉയരുമ്പോഴാണ് നെഹ്റ ഇത്തരമൊരു പ്രസ്താവനയുമായി മുന്നോട്ട് വരുന്നത്

35 ഒന്നും ഒരു പ്രായമേയല്ല... 2021ലും ചെന്നൈ ടീമിന് മാറ്റം ആവശ്യമില്ലെന്ന് ആശിഷ് നെഹ്റ

2020 ഐപിഎല്ലില്‍ ടൂര്‍ണമെന്‍റില്‍ നിന്നും ആദ്യം പുറത്തുപോകുന്ന ടീമായി ചെന്നൈ സൂപ്പര്‍ കിങ്സ് മാറിയതോടെ നാലുഭാഗത്ത് നിന്നും വിമര്‍ശനങ്ങളാണ് ടീമിനും മാനേജ്മെന്‍റിനും നേരിടേണ്ടി വന്നത്. പഴയ കളിക്കാര്‍ക്ക് പുറത്തേക്കുള്ള വഴി കാണിക്കണമെന്ന് ഏവരും അഭിപ്രായപ്പെട്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ ചിന്തിക്കുന്നത് മറ്റൊരു രീതിയിലാണ്. അടുത്ത സീസണിലും പഴയ താരങ്ങള്‍ ടീമില്‍ നിന്നും പുറത്ത് പോകേണ്ട ആവശ്യമില്ലെന്ന നിലപാടാണ് നെഹ്റക്കുള്ളത്.

നായകന്‍ ധോണി, ഇമ്രാം താഹിര്‍, കേദാര്‍ ജാദവ്, ബ്രാവോ തുടങ്ങി നിരവധി താരങ്ങളാണ് ഫോം കണ്ടെത്താന്‍ പാടുപെടുന്നത്. താഹിറിന് ടൂര്‍ണമെന്‍റില്‍ ഒരു കളിയില്‍ മാത്രമാണ് അവസരം ലഭിച്ചത്. വെറ്ററന്‍ താരങ്ങള്‍ പടിക്ക് പുറത്ത് കടക്കണമെന്ന് മുറവിളി ഉയരുമ്പോഴാണ് നെഹ്റ ഇത്തരമൊരു പ്രസ്താവനയുമായി മുന്നോട്ട് വരുന്നത്.‌

പ്രശ്നങ്ങളെ തരണം ചെയ്യാന്‍ എം.എസ് ധോണിക്ക് ഇപ്പോഴും സാധിക്കും. മാനസികമായ ആരോഗ്യനില വളരെ ഉയര്‍ന്നുനില്‍ക്കുന്ന ഒരാളെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. ഇതൊരു വലിയ പ്രശ്നമാണെന്ന് തോനുന്നില്ല. ഓരോ തവണയും പ്ലേ ഓഫിലേക്ക് കടക്കാതിരിക്കുമ്പോള്‍ പ്രയാസമാണ്. പക്ഷെ, ആ പഴയ എം.എസ് ധോണിയെയും പഴയ സി.എസ്.കെയെയും അടുത്ത സീസണില്‍ കാണാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. നെഹ്റ പറഞ്ഞു.

35 വയസൊന്നും ഒരു വയസല്ലെന്നും താന്‍ 39 വയസുവരെ ഐപിഎല്‍ കളിച്ചിരുന്നെന്നും നെഹ്റ കൂട്ടിച്ചേര്‍ത്തു. വാട്സണും അടുത്ത സീസണില്‍ കളിക്കണമെന്നും നെഹ്റ അഭിപ്രായപ്പെട്ടു. എനിക്ക് 39 വയസുവരെ കളിക്കാമെങ്കില്‍ അവര്‍ക്ക് അതില്‍ കൂടുതല്‍ കളിക്കാം. നെഹ്റ കൂട്ടിച്ചേര്‍ത്തു.