LiveTV

Live

Cricket

സംഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

ഭുവനേശ്വർ കുമാറും ഇശാന്ത്​ ശർമയും ടീമിലിടം പിടിച്ചില്ല

സംഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

നവംബർ 26 മുതൽ ആരംഭിക്കുന്ന ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്​ജു സാംസൺ ഇടംപിടിച്ചു. ട്വൻറി 20 ടീമിലേക്കാണ് താരത്തെ എടുത്തിരിക്കുന്നത്. രോഹിത്​ ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ്​ വൈസ്​ ക്യാപ്​റ്റൻ. പരിക്കേറ്റ ഭുവനേശ്വർ കുമാറും ഇശാന്ത്​ ശർമയും ടീമിലിടം പിടിച്ചില്ല. ബി.സി.സി.ഐയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തി​ന്‍റെ മികവിൽ വരുൺ ചക്രവർത്തി, ദീപക്​ ചഹാർ, മായങ്ക്​ അഗർവാൾ തുടങ്ങിയവർ ടിമിലിടം പിടിച്ചു. നവദീപ്​ സൈനി മൂന്ന്​ ഫോർമാറ്റുകളിലും ഇടം പിടിച്ചപ്പോൾ മുഹമ്മദ്​ സിറാജ്​ ടെസ്റ്റ്​ ടീമിലുൾ​പ്പെട്ടു.

ട്വൻറി 20: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, മായങ്ക്​ അഗർവാൾ, കെ.എൽ. രാഹുൽ (വൈസ്​ ക്യാപ്​റ്റൻ), ​ശ്രേയസ്​ അയ്യർ, മനീഷ്​ പാണ്ഡേ, ഹാർദിക്​ പാണ്ഡ്യ, സഞ്​ജു സാംസൺ, രവീന്ദ്ര ​ജദേജ, വാഷിങ്​ടൺ സുന്ദർ, യുസ്​വേന്ദ്ര ചാഹൽ, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ സൈനി, ദീപക്​ ചഹാർ, വരുൺ ചക്രവർത്തി.

ഏകദിനം: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ (വൈസ്​ ക്യാപ്​റ്റൻ), ശുഭ്​മാൻ ഗിൽ, ​ശ്രേയസ്​ അയ്യർ, മനീഷ്​ പാണ്ഡേ, ഹാർദിക്​ പാണ്ഡ്യ, മായങ്ക്​ അഗർവാൾ, രവീന്ദ്ര ജദേജ, യുസ്​വേന്ദ്ര ചാഹൽ, കുൽദീപ്​ യാദവ്​, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ ഷൈനി, ഷർദുൽ താക്കൂർ

ടെസ്​റ്റ്​ : വിരാട് ​ കോഹ്​ലി (ക്യാപ്​റ്റൻ), മായങ്ക്​ അഗർവാൾ, കെ.എൽ. രാഹുൽ, പ്രഥ്വിഷാ, ചേതേശ്വർ പൂജാര, ആജിൻക്യ രഹാനെ (വൈസ്​ ക്യാപ്​റ്റൻ), ഹനുമ വിഹാരി, ശുഭ്​മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ​ഋഷഭ്​ പന്ത്​, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ സൈനി, കുൽദീപ്​ യാദവ്​, ഉമേഷ്​ യാദവ്​, രവീന്ദ്ര ജദേജ, ആർ.അശ്വിൻ, മുഹമ്മദ്​ സിറാജ്​.