LiveTV

Live

Cricket

വീണ്ടും തോറ്റ് തോറ്റ് ചെന്നൈ...

നായകന്‍ വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ 90 റണ്‍സിന്റെ മികവിലാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മികച്ച സ്കോര്‍ കണ്ടെത്തിയത്

വീണ്ടും തോറ്റ് തോറ്റ് ചെന്നൈ...

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തോല്‍വി. ബാംഗ്ലൂരിനെതിരെ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സേ നേടാനായുള്ളൂ. മൂന്ന് വിക്കറ്റ് നേടിയ ക്രിസ് മോറിസ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ചെന്നൈയെ തകര്‍ത്തത്. 42 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍.

നേരത്തെ നായകന്‍ വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ 90 റണ്‍സിന്റെ മികവിലാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മികച്ച സ്കോര്‍ കണ്ടെത്തിയത്. തുടക്കത്തില്‍ ടിമിന്‍റെ മെല്ലെപ്പോക്ക് സ്കോറിനെ ബാധിക്കുമെന്ന രീതിയിലാണ് കളി മുന്നോട്ട് പോയതെങ്കിലും കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടം ബെംഗളുരുവിന് മികച്ച സ്കോര്‍ സമ്മാനിക്കുകയായിരുന്നു.

ചെന്നൈയുടെ ബാറ്റിങ് പതിവുപോലെ പതിഞ്ഞ ശൈലിയിലായിരുന്നു. 170 റണ്‍സ് ചേസ് ചെയ്യുകയാണെങ്കിലും 10 ഓവറില്‍ അവര്‍ക്ക് 60 റണ്‍സ് പോലും നേടാനായില്ല. ടൂര്‍ണമെന്‍റിലെ ചെന്നൈയുടെ അഞ്ചാമത്തെ തോല്‍വിയാണിത്.