LiveTV

Live

Cricket

സച്ചിന്‍ കരിയറില്‍ കണ്ട ഏറ്റവും മികച്ച സേവ്; ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്നതെന്ന് സെവാഗ് അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

'ഫീൽഡിങ് നിലവാരത്തിലെ ഈ വളർച്ച നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്താണ്!'

സച്ചിന്‍ കരിയറില്‍ കണ്ട ഏറ്റവും മികച്ച സേവ്; ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്നതെന്ന് സെവാഗ് അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

ഇന്നലെ ഐ.പി.എല്ലില്‍ കിങ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മില്‍ നടന്ന മത്സരത്തില്‍ താരമായത് രാഹുല്‍ തെവാതിയയുടെ വെടിക്കെട്ട് ഇന്നിങ്സാണ്. ആദ്യം മോശം പ്രകടനം കാഴ്ച്ചവെച്ച് മത്സരം കൈവിട്ടുപോയെന്ന് കരുതിയ സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ച് മത്സരം തിരിച്ചുപിടിച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് താരം. എന്നാല്‍ ഇതിനൊപ്പം മറ്റൊരു സംഭവം കൂടി നടന്നു. ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം അത്ഭുതപ്പെട്ട് 'ഇത് എങ്ങനെ സാധിച്ചു?' എന്ന് ചോദിച്ച ഒരു സംഭവം.

മത്സരത്തില്‍ മിന്നും ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ താരവും മലയാളിയുമായ സഞ്ജു സാംസണ്‍. അങ്ങനെ മത്സരത്തിന്റെ എട്ടാം ഓവറിൽ ആർ.അശ്വിന്റെ പന്ത് സഞ്ജു അതിര്‍ത്തിയിലേക്ക് പറത്തി. എല്ലാവരും സിക്സെന്ന് ഉറപ്പിച്ചിരിക്കെ അവിടെ അയാള്‍ ഉണ്ടായിരുന്നു ! നിക്കോളാസ് പൂരൻ. അതിര്‍ത്തിക്കും രണ്ട് വാര അപ്പുറം വീഴുമായിരുന്ന പന്ത് പൂരന്‍ പറന്ന് പിടിക്കുന്നു. അതിശയിപ്പിക്കുന്ന മെയ്‍വയക്കവും കൃത്യതയും എല്ലാം എടുത്തുകാണിക്കുന്ന ഒന്നാന്തരം സേവ്. അപ്പോഴും ആര്‍ക്കും വിശ്വസിക്കാനായില്ല. എന്നാല്‍ റീപ്ലേയില്‍ എല്ലാവരും അത് കണ്‍കുളിര്‍ക്കെ കണ്ടു. പിന്നാലെ അഭിനന്ദങ്ങളുമായി ഇതിഹാസങ്ങള്‍ രംഗത്ത് വന്നു.

ഫീല്‍ഡിങ് ഇതിഹാസം റോഡ്സും സച്ചിനും സെവാഗുമടക്കമുള്ള താരങ്ങൾ വിൻഡീസ് താരത്തിന് അഭിനന്ദനവുമായെത്തി. പഞ്ചാബിന്റെ ഫീൽഡിങ് കോച്ചായ ദക്ഷിണാഫ്രിക്കയുടെ മുൻതാരം റോഡ്സ് ഡഗ്ഔട്ടിൽ നിന്ന് എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പൂരനെ അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റേയും സച്ചിന്റേയും അഭിനന്ദനം.

'ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച സേവ്' എന്ന് സച്ചിൻ അഭിനന്ദിച്ചപ്പോൾ ഭൂഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് പൂരൻ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

'ബൗണ്ടറി ലൈൻ കടന്ന് രണ്ടു വാരയപ്പുറം വീഴാനൊരുങ്ങിയ പന്താണ് പിടിച്ചെടുത്ത് തിരിച്ചെറിഞ്ഞത്. ഫീൽഡിങ് നിലവാരത്തിലെ ഈ വളർച്ച നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്താണ്!'-ഇതായിരുന്നു കമന്റേറ്റർ ഹർഷ ഭോഗ്ലയുടെ കമന്റ്.