LiveTV

Live

Cricket

'ചാഹല്‍ വന്നു, മത്സരം തിരിച്ചുപിടിച്ചു'; ആര്‍.സി.ബിക്ക് 10 റണ്‍സിന്‍റെ വിജയം

നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ (3-18) ചാഹൽ തന്നെയാണ് കളിയിലെ താരം

'ചാഹല്‍ വന്നു, മത്സരം തിരിച്ചുപിടിച്ചു'; ആര്‍.സി.ബിക്ക് 10 റണ്‍സിന്‍റെ വിജയം

ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 റണ്‍സിന്‍റെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ മികവില്‍ ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്ന ഹൈദരാബാദ്. യൂസ്‍വേന്ദ്ര ചാഹലെറിഞ്ഞ 16ാമത്തെ ഓവറിലാണ് മത്സരത്തിന്‍റെ ഗതിമാറുന്നത്. തിളങ്ങിനില്‍ക്കുന്ന ബെയര്‍സ്‌റ്റോയുടെ സ്റ്റെബ് പിഴുതെടുത്താണ് ചഹല്‍ ബംഗ്ലൂരുവിന് പ്രതീക്ഷ നല്‍കി. തൊട്ടടുത്ത പന്തില്‍ തന്നെ വിജയ് ശങ്കറെയും പവലിയനിലേക്കയച്ച് കളിയുടെ ഗതിമാറ്റം പ്രകടമാക്കി.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ആദ്യ മത്സരം ബംഗ്ലൂരുവിന് അനുകൂലമാക്കി. കൂട്ടുകെട്ടുകള്‍ തകര്‍ത്ത് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ (3-18) ചാഹൽ തന്നെയാണ് കളിയിലെ താരം. 'ചാഹല്‍ വന്നു, കളി ഞങ്ങള്‍ക്ക് അനുകൂലമാക്കി'യെന്ന് മത്സരശേഷം ആര്‍.സി.ബി ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി പറ‍ഞ്ഞു. ചാഹലിന്‍റെ അവസാന ഓവറായിരിക്കാം കളിയുടെ ഗതിമാറ്റിയതെന്ന് വാര്‍ണറും അഭിപ്രായപ്പെട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ മലയാളിയായ ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്‌സുമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.