LiveTV

Live

Cricket

ഐ.പി.എല്ലില്‍ ഇന്ന് ഡല്‍ഹി - പഞ്ചാബ് പോരാട്ടം

ബോളിങ് നിരയില്‍ മുഹമ്മദ് ഷമിക്ക് കൂട്ടായി ഷെല്‍ഡന്‍ കോട്രെലും ക്രിസ് ജോര്‍ഡാനും

ഐ.പി.എല്ലില്‍ ഇന്ന് ഡല്‍ഹി - പഞ്ചാബ് പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് 2020 ഐപിഎല്ലിന്‍റെ രണ്ടാം മത്സരം നടക്കുക.

ശക്തമായ യുവനിരയിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ. ഇന്ത്യന്‍ ഒപ്പണര്‍ ശിഖര്‍ ധവാനാണ് ബാറ്റിങില്‍ പ്രധാന കരുത്ത്. ഓപ്പണിങില്‍ ധവാനൊടോപ്പം പൃഥ്വി ഷാ എത്തിയേക്കും. മധ്യനിരയില്‍ അജിങ്ക്യ രഹാനെയും ശ്രേയസ് അയ്യരും വീന്‍ഡീസ് വെടിക്കെട്ട് താരം ഷിമോണ്‍ ഹെറ്റ്മയറും ചേരും.

ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ടീമുകളിലോന്നോണ് പഞ്ചാബ്. ഒമ്പത് താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു. കെ.എല്‍ രാഹുലും ക്രിസ് ഗെയ്‍ലുമായിരിക്കും ഓപണിങില്‍ ഇറങ്ങുക. മധ്യനിരയില്‍ മായങ്ക് അഗര്‍വാളും ഗ്ലെന്‍ മാക്സ്‍വെല്ലും ചേരുന്നതൊടെ ബാറ്റിങ് നിര ശക്തം.

ബോളിങ് നിരയില്‍ മുഹമ്മദ് ഷമിക്ക് കൂട്ടായി ഷെല്‍ഡന്‍ കോട്രെലും ക്രിസ് ജോര്‍ഡാനും. അണ്ടര്‍ 19 ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയും എതിരാളികള്‍ക്ക് തലവേദനയാകും.