LiveTV

Live

Cricket

ജയത്തോടെ തുടങ്ങി സിംഹങ്ങള്‍

മുംബെെയെ 5 വിക്കറ്റിനാണ് ചെന്നെെ പരാജയപ്പെടുത്തിയത്

ജയത്തോടെ തുടങ്ങി സിംഹങ്ങള്‍

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സിന് മധുര പ്രതികാരത്തോടെ തുടക്കം. മുംബെെയെ 5 വിക്കറ്റിനാണ് ചെന്നെെ പരാജയപ്പെടുത്തിയത്. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ചെന്നൈ മറികടന്നത്. ചെന്നെെക്കായി അമ്പാട്ടി റായിഡുവും ഡുപ്ലസിയും അര്‍‌ധ സെഞ്ച്വറി നേടി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബെെ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബെെ നിരയിലെ ടോപ് സ്കോറർ. നായകൻ രോഹിത് ശർമ 12 റൺസിന് പുറത്തായി. അച്ചടക്കത്തോടെ പന്തെറിഞ്ഞ സൂപ്പർ കിങ്സ് ബൗളർമാരിൽ ലൂങ്കി എൻകിടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ചഹാറും ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നെെക്ക് ആറ് റൺസെടുക്കുന്നതിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായെങ്കിലും തിരികെ താളം വീണ്ടെടുത്ത ചെന്നെെ, റായിഡുവിന്റെയും ഡുപ്ലെസിസിന്റെയും കരുത്തിൽ വിജയത്തിലേക്കടുക്കുകയായിരുന്നു.