LiveTV

Live

Cricket

2020, കുറച്ചെങ്കിലും ദയവ് കാണിക്കൂ; കരിപ്പൂര്‍ വിമാന അപകടത്തിന്‍റെ ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനക്കൊപ്പം ചേരുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി ട്വിറ്ററില്‍ കുറിച്ചു

2020, കുറച്ചെങ്കിലും ദയവ് കാണിക്കൂ; കരിപ്പൂര്‍ വിമാന അപകടത്തിന്‍റെ ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ നാട് നില്‍ക്കവെ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് താരങ്ങളും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനക്കൊപ്പം ചേരുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി ട്വിറ്ററില്‍ കുറിച്ചു.

പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതായും, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയാണ് വരുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പേടിപ്പിക്കുന്നതായി ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. അല്‍പ്പമെങ്കിലും കരുണ കാണിക്കാനാണ് 2020നോട് യുവരാജ് സിങ് ആവശ്യപ്പെടുന്നത്.