LiveTV

Live

Cricket

'എനിക്ക് കോവിഡില്ല, പരക്കുന്നത് തെറ്റായ പ്രചരണം'; വാര്‍ത്തകള്‍ തള്ളി ലാറ

തെറ്റായ ഈ വാർത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ല. എന്നാൽ തനിക്ക് വേണ്ടപ്പെട്ടവരെ അത് പരിഭ്രാന്തരാക്കി.

'എനിക്ക് കോവിഡില്ല, പരക്കുന്നത് തെറ്റായ പ്രചരണം'; വാര്‍ത്തകള്‍ തള്ളി ലാറ

തനിക്ക് കോവിഡെന്ന വാർത്തകൾ തള്ളി വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. താൻ കോവിഡ് പരിശോധനക്ക് വിധേയനായി എന്ന കാര്യം സമ്മതിക്കുന്നതിനോടൊപ്പം പരിശോധനാ ഫലം നെ​ഗറ്റീവാണെന്നും ലാറ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി ലാറ തന്നെ തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

തെറ്റായ ഈ വാർത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ല. എന്നാൽ തനിക്ക് വേണ്ടപ്പെട്ടവരെ അത് പരിഭ്രാന്തരാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിയാളുകളാണ് ലാറ കോവിഡ് ബാധിതനാണെന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

എനിക്ക് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് പ്രചരിക്കുന്ന കിംവദന്തികള്‍ ശ്രദ്ധയിൽപ്പെട്ടു. ഈ വിവരം തെറ്റാണെന്ന വസ്തുത ഞാൻ വ്യക്തമാക്കുന്നു. അത് പ്രചരിപ്പിക്കാതിരിക്കുകയും വേണം. ലാറ കുറിച്ചു.