LiveTV

Live

Cricket

രാജ്യത്തെ ചൈനീസ് കമ്പനികള്‍ക്കെതിരായ വികാരം; ഐ.പി.എല്‍ മുഖ്യ സ്പോണ്‍സര്‍ വിവോ പിന്‍വാങ്ങുന്നു

സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയുള്ള ഈ വര്‍ഷത്തെ ഐപിഎല്‍ സീണണ്‍ യുഎഇയിലാണ് നടക്കുക

രാജ്യത്തെ ചൈനീസ് കമ്പനികള്‍ക്കെതിരായ വികാരം; ഐ.പി.എല്‍ മുഖ്യ സ്പോണ്‍സര്‍ വിവോ പിന്‍വാങ്ങുന്നു

ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്‍വാങ്ങുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനിൽക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. വിവോ ഈ സീസണില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

2018ല്‍ അഞ്ചു വര്‍ഷത്തെ കരാറിനായി വിവോ 2199 കോടി രൂപയാണ് ബിസിസിഐക്ക് നല്‍കിയിട്ടുള്ളത്. എല്ലാ സ്‌പോണ്‍സര്‍മാരേയും നിലനിര്‍ത്തുമെന്ന് ബിസിസിഐ ഞായറാഴ്ച അറിയിച്ചിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനമാണ് വിവോയുടെ പിന്‍മാറ്റത്തിലേക്ക് നയിച്ചത്.

സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയുള്ള ഈ വര്‍ഷത്തെ ഐപിഎല്‍ സീണണ്‍ യുഎഇയിലാണ് നടക്കുക. ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലാകും മത്സരങ്ങള്‍. അതേ സമയം മുഖ്യ സ്‌പോണ്‍സര്‍മാര്‍ പിന്‍വാങ്ങുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല.