LiveTV

Live

Cricket

''ക്രിക്കറ്റില്‍ നിന്നും ആദ്യം ലഭിച്ച പ്രതിഫലം 50 രൂപ'' രോഹിത് ശര്‍മ്മ പറയുന്നു

കൂട്ടുകാര്‍ക്കൊപ്പം വീടിന് അടുത്ത് വെച്ച് കളിച്ചപ്പോഴാണ് ആദ്യത്തെ വരുമാനം അദ്ദേഹത്തിന് ലഭിച്ചത്

''ക്രിക്കറ്റില്‍ നിന്നും ആദ്യം ലഭിച്ച പ്രതിഫലം 50 രൂപ'' രോഹിത് ശര്‍മ്മ പറയുന്നു

ബിസിസിഐയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ട താരമാണ് രോഹിത് ശര്‍മ്മ. ഏഴ് കോടി രൂപയാണ് അദ്ദേഹത്തിന്‍റെ വാര്‍ഷിക കരാര്‍ തുക. എന്നാല്‍, ക്രിക്കറ്റില്‍ നിന്ന് ആദ്യമായി തനിക്ക് ലഭിച്ച പ്രതിഫലം എത്രയായിരുന്നുവെന്ന് രോഹിത് ഇപ്പോള്‍ വെളിവാക്കുകയാണ്.

കൂട്ടുകാര്‍ക്കൊപ്പം വീടിന് അടുത്ത് വെച്ച് കളിച്ചപ്പോഴാണ് ആദ്യത്തെ വരുമാനം അദ്ദേഹത്തിന് ലഭിച്ചത്. അത് 50 രൂപയായിരുന്നു. അതിനെ ശമ്പളമെന്നൊന്നും പറയാനാവില്ലെന്നും കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ വെച്ച് വടാ പാവ് കഴിക്കാനാണ് ഈ പണം ഉപയോഗിച്ചത് എന്നും രോഹിത് പറഞ്ഞു. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു രോഹിത്തിന്റെ മറുപടി.

അടുത്ത ധോണിയായി സുരേഷ് റെയ്‌ന തന്നെ വിശേഷിപ്പിച്ച സംഭവത്തിലും രോഹിത് പ്രതികരിച്ചു. ധോണിയെ പോലെ മറ്റൊരാള്‍ക്കും ആവാനാവില്ലെന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. ഓരോ വ്യക്തിയും വ്യത്യസ്തനാണ്. ഓരോ വ്യക്തിക്കും അവരവരുടേതായ ശക്തിയും പോരായ്മകളുമുണ്ടാവും, രോഹിത് പറഞ്ഞു.