LiveTV

Live

Cricket

സ്റ്റുവര്‍ട്ട് ബ്രോഡ് ഇനി ഇംഗ്ലണ്ടിന്‍റെ 'അഞ്ഞൂറാന്‍'

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്

സ്റ്റുവര്‍ട്ട് ബ്രോഡ് ഇനി ഇംഗ്ലണ്ടിന്‍റെ 'അഞ്ഞൂറാന്‍'

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‍വൈറ്റ് പുറത്താക്കിയതോടെയാണ് ബ്രോഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്‍വൈറ്റായിരുന്നു എന്നതാണ് രസകരമായ കാര്യം. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്.

തന്റെ 140-ാം ടെസ്റ്റിൽ നിന്നാണ് ബ്രോഡ് 500 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിലെ വിക്കറ്റ് വേട്ടയിലും ഏഴാം സ്ഥാനത്താണ് ബ്രോഡ്. മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619), ജെയിംസ് ആൻഡേഴ്സൻ (589), ഗ്ലെൻ മഗ്രാത്ത് (563), കോർട്ട്നി വാൽഷ് (519) എന്നിവരാണ് ഇക്കാര്യത്തിൽ ബ്രോഡിനു മുന്നിലുള്ളത്.