LiveTV

Live

Cricket

ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകളേകി സുരേഷ് റെയ്ന

സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ് റെയ്ന. ബോളിവുഡിലെ പ്രമുഖ നടൻമാരുമായി വരെ നല്ല സൗഹൃദം പുലർത്തുന്നയാളാണ് അദ്ദേഹം

ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകളേകി സുരേഷ് റെയ്ന

നടൻ ദുൽഖർ സൽമാൻ ഇന്ന് മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. ലോകത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും താരത്തിനായി ആശംസകൾ പ്രവഹിക്കുന്നുണ്ട്. മലയാളികളുടെ സൂപ്പർ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. തമിഴ് നടൻ വിക്രം പ്രഭുവിനും ദുൽഘറിനും ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് റെയ്ന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ് റെയ്ന. ബോളിവുഡിലെ പ്രമുഖ നടൻമാരുമായി വരെ നല്ല സൗഹൃദം പുലർത്തുന്നയാളാണ് അദ്ദേഹം. ഹിന്ദിയിലും ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള നടനാണ് ദുൽഖർ. അതിനാൽ തന്നെ ഇന്ത്യയിലെവിടെയും അദ്ദേഹത്തിന് ആരാധകരുണ്ട്.

"സൂപ്പർസ്റ്റാർ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേരുന്നു. വരുന്ന വർഷം ഏറെ സന്തോഷകരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. വൈകാതെ വീണ്ടും നേരിൽ കാണാൻ സാധിക്കുമെന്ന് കരുതുന്നു. നമുക്കൊരുമിച്ച് പുതിയ ചിത്രമെടുക്കണം," റെയ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.