LiveTV

Live

Cricket

വെസ്റ്റ് ഇന്‍റീസിനെ പൂട്ടി ഇംഗ്ലണ്ട്; 269 റണ്‍സിന്‍റെ കൂറ്റന്‍ വിജയം, പരമ്പര

കോവിഡ് മഹാമാരി വന്നതിന് ശേഷം നടത്തപ്പെട്ട ആദ്യ രാജ്യാന്തര ടെസ്റ്റ് ടൂര്‍ണമെന്‍റായിരുന്നു ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കിയത്

വെസ്റ്റ് ഇന്‍റീസിനെ പൂട്ടി ഇംഗ്ലണ്ട്; 269 റണ്‍സിന്‍റെ കൂറ്റന്‍ വിജയം, പരമ്പര

വെസ്റ്റ് ഇന്‍റീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ചതോടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നു. 269 റണ്‍സിനാണ് ഇംഗ്ലണ്ടിന്‍റെ മിന്നുന്ന വിജയം. 2-1നാണ് ഇംഗ്ലണ്ടിന്‍റെ പരമ്പര വിജയം.

നാലാം ദിനം മഴ മൂലം തടസപ്പെട്ടപ്പോള്‍ ജയം അകലെയാകുമോ എന്ന് ഇംഗ്ലണ്ട് ക്യാമ്പ് സംശയിച്ചിരുന്നെങ്കിലും അവര്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു. മത്സരത്തില്‍ 10 വിക്കറ്റുകള്‍ നേടുകയും തന്‍റെ കരിയറില്‍ 500 വിക്കറ്റുകള്‍ തികക്കുകയും ചെയ്ത സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇംഗ്ലണ്ടിന്‍റെ വിജയത്തിന് വഴിയൊരുക്കിയത്.

കളിയുടെ തുടക്കത്തില്‍ ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത വിന്‍റീസിനെതിരെ ഓലി പോപ്പ്, ജോസ് ബട്ലര്‍, റോറി ബേണ്‍സ് എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് 369 റണ്‍സെടുത്തു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ വിന്‍റീസ് നിരയെ ബ്രോഡ് തകര്‍ക്കുകയായിരുന്നു. ആറ് വിക്കറ്റുകള്‍ നേടി ബ്രോഡ് കരുത്ത് തെളിയിച്ചപ്പോള്‍ ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്തായി.

ശേഷം രണ്ടാം ഇന്നിങ്സിലിറങ്ങിയ ഇംഗ്ലണ്ട് മികച്ച ബാറ്റിങ്ങ് പ്രകടനമാണ് കാഴ്ചവെച്ചത്. വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് എന്ന നിലയില്‍ അവര്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. റോറി ബേണ്‍സ് 90 റണ്‍സ് നേടി. എന്നാല്‍ വിന്‍റീസ് ബാറ്റിങ് പരിതാപകരമായിരുന്നു. വെറും 129 റണ്‍സിന് സന്ദര്‍ശകര്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന് മിന്നുന്ന വിജയം. കോവിഡ് മഹാമാരി വന്നതിന് ശേഷം നടത്തപ്പെട്ട ആദ്യ രാജ്യാന്തര ടെസ്റ്റ് ടൂര്‍ണമെന്‍റായിരുന്നു ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കിയത്.