LiveTV

Live

Cricket

വീണ്ടും ഹെലിക്കോപ്ടര്‍ ഷോട്ട്; ധോണിയെ അനുകരിച്ച് റാഷിദ് ഖാന്‍: വീഡിയോ

റാഷിദ് പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നതിന്റെ വീഡിയോ ഐപിഎല്ലില്‍ റാഷിദ് കളിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

വീണ്ടും ഹെലിക്കോപ്ടര്‍ ഷോട്ട്; ധോണിയെ അനുകരിച്ച് റാഷിദ് ഖാന്‍: വീഡിയോ

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഏറ്റവും പ്രസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ട് ആര്‍ക്കും മറക്കാനാവില്ല. ഈ ഷോട്ട് ലോക ക്രിക്കറ്റിലെ ചില താരങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതും ആരാധകര്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു താരമാണ് അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍.

വീണ്ടും ധോണിയുടെ ഇഷ്ട ഷോട്ട് കളിച്ച് കൈയടി നേടുകയാണ് റാഷിദ് ഖാന്‍. റാഷിദ് പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നതിന്റെ വീഡിയോ ഐപിഎല്ലില്‍ റാഷിദ് കളിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ലോകത്തെ മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായാണ് റാഷിദ് അറിയപ്പെടുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ താരം ബാറ്റ് കൊണ്ടും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്താറുണ്ട്.