LiveTV

Live

Cricket

കോവിഡിനൊപ്പം ക്രിക്കറ്റ് മൈതാനങ്ങളും ഉണരുന്നു; ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്ക് നാളെ തുടക്കം

വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇംഗ്ലണ്ട് മണ്ണ് സാക്ഷ്യം വഹിക്കുക

കോവിഡിനൊപ്പം ക്രിക്കറ്റ് മൈതാനങ്ങളും ഉണരുന്നു; ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്ക് നാളെ തുടക്കം

നീണ്ട 117 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റിന് നാളെ തുടക്കം കുറിക്കുന്നു. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്ന ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ സൗത്താംറ്റണ്‍ സാക്ഷിയാകും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയാണ് മത്സരം നടക്കുക.

ടെസ്റ്റ് ആള്‍റൗണ്ടര്‍ റാങ്കിങില്‍ ഒന്നാമതുള്ള ജൈസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് രണ്ടാം റാങ്കിലുള്ള ബെന്‍ സ്റ്റോക്ക്സണ്‍ നയിക്കുന്ന ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇംഗ്ലണ്ട് മണ്ണ് സാക്ഷ്യം വഹിക്കുക.

വെസ്റ്റ്ഇന്‍ഡീസിന് ഇത് കടുത്ത പോരാട്ടമാണെന്നും ടീമിന് അഞ്ച് ദിവസം പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്നും മുന്‍ വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞു. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താനാണ് നോക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ 146 പോയന്‍റോടെ മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എന്നാല്‍ വെസ്റ്റന്‍റീസിന് ഇതുവരെ പട്ടികയില്‍ ഇടംപിടിക്കാനായിട്ടില്ല.