LiveTV

Live

Cricket

ട്രാക്ടര്‍ ഓടിച്ച്, വിത്തുവിതച്ച്... ധോണിയുടെ ജൈവകൃഷി

സ്വന്തം ഫാംഹൗസില്‍ ജൈവകൃഷി നടത്തുന്ന ധോണിയുടെ ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്.

ട്രാക്ടര്‍ ഓടിച്ച്, വിത്തുവിതച്ച്... ധോണിയുടെ ജൈവകൃഷി

കളിക്കളത്തിന് പുറത്ത് ധോണിയെ കണ്ടുകിട്ടുക എളുപ്പമല്ല. സ്വകാര്യ ജീവിതത്തിന് അത്രമേല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ തന്നെ വല്ലപ്പോഴും മാത്രം പുറത്തുവരുന്ന ധോണിയുടെ ചിത്രങ്ങള്‍ ഓരോന്നും പുത്തന്‍ ലുക്കിലുമായിരിക്കും. ഇപ്പോഴിതാ സ്വന്തം ഫാംഹൗസില്‍ ജൈവകൃഷി നടത്തുന്ന ധോണിയുടെ ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്.

മറ്റു ക്രിക്കറ്റ് താരങ്ങളെ അപേക്ഷിച്ച് സോഷ്യല്‍മീഡിയയില്‍ തീരെ സജീവമല്ല എം.എസ് ധോണി. 2019ല്‍ നടന്ന ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ ഇന്ത്യ തോറ്റതിന് ശേഷം ധോണി ദേശീയ ടീമില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇടവേള നീണ്ടതോടെ വിരമിക്കല്‍ ചര്‍ച്ചകളും സജീവമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് തുടങ്ങേണ്ട ഐ.പി.എല്ലിലൂടെ ധോണി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഐ.പി.എല്‍ നീണ്ടതോടെ ധോണിയുടെ തിരിച്ചുവരവും അനിശ്ചിതമായി നീളുകയാണ്.

ധോണി സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്കിലും ജീവിതപങ്കാളിയായ സാക്ഷി ധോണിയുടേയും മകള്‍ സൈവയുടേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ധോണിയുടെ ജൈവകൃഷിയുടെ ചിത്രവും വീഡിയോയും ധോണിയുടെ ഫാന്‍ പേജുകള്‍ വഴി പുറത്തുവന്നിരിക്കുന്നു.

സ്വന്തം ഫാം ഹൗസിലെ കൃഷിയിടത്തിലൂടെ ട്രാക്ടര്‍ ഓടിക്കുന്ന ധോണിയാണ് വീഡിയോയിലുള്ളത്. ഒരു റൗണ്ടുകൂടി എന്നു പറഞ്ഞ് ധോണി ട്രാക്ടര്‍ ഓടിക്കുന്നത് വീഡിയോയില്‍ തുടരുന്നുണ്ട്. പോളി ഫാം ഹൗസില്‍ കയ്യില്‍ കാബേജ് വിത്തിന്റെ പൊതിയുമായി നില്‍ക്കുന്നതാണ് വ്യത്യസ്ത ലുക്കിലുള്ള മറ്റൊരു ചിത്രം.