LiveTV

Live

Cricket

ഹര്‍ഭജനെ വിലക്കരുതെന്ന് കരഞ്ഞു യാചിച്ചുവെന്ന് ശ്രീശാന്ത്

ബി.സി.സി.ഐ നിയമിച്ച അന്വേഷണ കമ്മീഷനായ സുധീന്ദ്ര നാനാവതിക്കു മുമ്പാകെ ഹര്‍ഭജന് വിലക്ക് ലഭിക്കാതിരിക്കാന്‍ കരഞ്ഞുകൊണ്ട് യാചിച്ചെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തുന്നത്...

ഹര്‍ഭജനെ വിലക്കരുതെന്ന് കരഞ്ഞു യാചിച്ചുവെന്ന് ശ്രീശാന്ത്

ഐ.പി.എല്ലിലെ ഏറ്റവും വിവാദമായ സംഭവങ്ങളിലൊന്നാണ് ഹര്‍ഭജന്‍ സിംഗ് മലയാളി താരം എസ് ശ്രീശാന്തിന്റെ മുഖത്തടിച്ചത്. 2008ലെ ആദ്യ ഐ.പി.എല്ലില്‍ തല്‍സമയ സംപ്രേക്ഷണത്തിനിടെയായിരുന്നു വിവാദസംഭവം. പിന്നീട് ഈ സംഭവത്തില്‍ ബി.സി.സി.ഐ മുന്‍പാകെ മൊഴി നല്‍കുമ്പോള്‍ ഹര്‍ഭജനെ വിലക്കരുതെന്ന് യാചിച്ചുവെന്നാണ് ശ്രീശാന്ത് പറയുന്നത്. ക്രിക്കറ്റ് അഡിക്ടറുമായുള്ള ഫേസ്ബുക്ക് ലൈവ് സെഷനിടെയാണ് ശ്രീ തന്റെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിനെക്കുറിച്ച് മനസു തുറന്നത്.

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ശ്രീശാന്ത്
Also Read

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ശ്രീശാന്ത്

ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സര ശേഷമാണ് വിവാദമായ മുഖത്തടിയുണ്ടായത്. അന്ന് കളിയില്‍ തോറ്റ മുംബൈ ടീമംഗമായ ഹര്‍ഭജനെ പഞ്ചാബ് താരമായ ശ്രീശാന്ത് കളിയാക്കി. കുട്ടിക്കളിയായി 'പഞ്ചാബിനോട് മുംബൈ തോറ്റു' എന്നാണ് ശ്രീശാന്ത് പറഞ്ഞത്. തോല്‍വിയുടെ വിഷമത്തിലായിരുന്ന ഹര്‍ഭജന്‍ മുഖമടച്ച് അടിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ട് നിന്ന ശ്രീശാന്തിനെ ആശ്വസിപ്പിക്കാന്‍ സഹതാരങ്ങളെത്തുകയും ചെയ്തു.

ഹര്‍ഭജനെ വിലക്കരുതെന്ന് കരഞ്ഞു യാചിച്ചുവെന്ന് ശ്രീശാന്ത്

എന്നാല്‍ ആ വിവാദത്തിന് ശേഷം ഹര്‍ഭജനും തനിക്കും ഒരുപാട് മാറ്റങ്ങളുണ്ടായെന്നും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നുവെന്നുമാണ് ശ്രീശാന്ത് പറയുന്നത്. അടി നടന്ന അന്നു തന്നെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തിരുന്നു. സച്ചിന്റെ നിര്‍ദേശത്തിലായിരുന്നു അത്. നിങ്ങള്‍ ഒരു ടീമില്‍ കളിക്കേണ്ടവരാണ് എന്ന് ഓര്‍മ്മിപ്പിച്ച സച്ചിന്റെ നിര്‍ദേശത്തില്‍ ഇരുവരും ഒരുമിച്ച് അത്താഴം കഴിച്ച് കൈകൊടുത്ത് പിരിയുകയും ചെയ്തു. എന്നാല്‍, പിറ്റേന്ന് മാധ്യമങ്ങളില്‍ സംഭവം വലിയ വാര്‍ത്തയായി.

സൈമണ്ട്‌സുമായുള്ള മങ്കി ഗേറ്റ് വിവാദത്തിന് പിന്നാലെ സ്ലാപ് ഗേറ്റ് വിവാദം കൂടി വന്നതോടെ ഹര്‍ഭജന്റെ കരിയര്‍ തന്നെ അപകടഭീഷണിയി. തുടര്‍ന്ന് ബി.സി.സി.ഐ നിയമിച്ച അന്വേഷണ കമ്മീഷനായ സുധീന്ദ്ര നാനാവതിക്കു മുമ്പാകെയാണ് ഹര്‍ഭജന് വിലക്ക് ലഭിക്കാതിരിക്കാന്‍ താന്‍ യാചിച്ചുവെന്നും പൊട്ടിക്കരഞ്ഞുവെന്നും ശ്രീശാന്ത് പറയുന്നത്.

പിന്നീടുള്ള ജീവിതത്തിലുണ്ടായ വിഷമഘട്ടങ്ങളില്‍ ഹര്‍ഭജന്‍ സിംഗ് തന്നെ പിന്തുണച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പറയുന്നുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലും ഹര്‍ഭജന്‍ തനിക്ക് കൂടെ നിന്നിരുന്നു. 2018 ല്‍ ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് ഇവിടെ (കേരളം) കളിച്ചപ്പോള്‍, ഞാന്‍ ഭാജി പാ, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ് എന്നിവരെ ഹോട്ടലില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ശ്രീശാന്ത് ഓര്‍ക്കുന്നു.