LiveTV

Live

Cricket

കറുത്തവന്റെ ടീമിന്റെ നേട്ടങ്ങള്‍ കുറക്കാനാണ് ബൗണ്‍സര്‍ നിയമം അവതരിപ്പിച്ചതെന്ന് ഡാരന്‍ സമ്മി

വെള്ളക്കാരായ പേസ് ബൗളര്‍മാര്‍ക്ക് മേധാവിത്വമുണ്ടായിരുന്ന കാലത്ത് ബൗണ്‍സര്‍ എറിയുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. പിന്നീട് വിന്‍ഡീസ് പേസര്‍മാര്‍ കളം വാണതോടെയാണ് ഈ നിയമം കൊണ്ടുവന്നതെന്നും സമ്മി

കറുത്തവന്റെ ടീമിന്റെ നേട്ടങ്ങള്‍ കുറക്കാനാണ് ബൗണ്‍സര്‍ നിയമം അവതരിപ്പിച്ചതെന്ന് ഡാരന്‍ സമ്മി

ക്രിക്കറ്റില്‍ കറുത്തവന്റെ ടീമിനുള്ള അപ്രമാദിത്വം തകര്‍ക്കാനാണ് ബൗണ്‍സര്‍ നിയമം ക്രിക്കറ്റില്‍ അവതരിപ്പിച്ചതെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമ്മി. വെള്ളക്കാരായ പേസ് ബൗളര്‍മാര്‍ക്ക് മേധാവിത്വമുണ്ടായിരുന്ന കാലത്ത് ബൗണ്‍സര്‍ എറിയുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. പിന്നീട് വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ കളം വാണതോടെയാണ് ഈ നിയമം കൊണ്ടുവന്നതെന്നും സമ്മി ഓര്‍മ്മിപ്പിക്കുന്നു.

'ജെഫ് തോംസണും ഡെന്നിസ് ലില്ലിയും പേസ് ബൗളര്‍മാരായി തിളങ്ങിയ കാലത്ത് ബൗണ്‍സറുകള്‍ എത്ര എറിയാനും നിയന്ത്രണമുണ്ടായിരുന്നില്ല. പിന്നീട് കറുത്തവരുടെ സംഘത്തിന് മുന്‍തൂക്കം ലഭിച്ചു. അതോടെ ബൗണ്‍സര്‍ നിയമവും ക്രിക്കറ്റില്‍ അവതരിപ്പിക്കപ്പെട്ടു. കറുത്തവരുടെ സംഘത്തിന്റെ നേട്ടങ്ങള്‍ കുറക്കാനാണ് ഈ നിയന്ത്രണങ്ങളെന്നാണ് ഞാന്‍ മനസിലാക്കുന്നത്' എന്നായിരുന്നു ഇന്‍സൈഡ് ഔട്ട് ഷോയില്‍ പങ്കെടുത്തുകൊണ്ട് ഡാരന്‍ സമ്മി പറഞ്ഞത്.

'നമുക്ക് സംസാരിക്കാം... അന്ന് വിളിച്ചത് മോശം അര്‍ഥത്തിലെങ്കില്‍ മാപ്പു പറയേണ്ടി വരും' സമ്മി
Also Read

'നമുക്ക് സംസാരിക്കാം... അന്ന് വിളിച്ചത് മോശം അര്‍ഥത്തിലെങ്കില്‍ മാപ്പു പറയേണ്ടി വരും' സമ്മി

തനിക്ക് ചിലപ്പോള്‍ തെറ്റിയേക്കാം, എങ്കിലും ഞാന്‍ അങ്ങനെയാണ് ആ കാര്യത്തെ കാണുന്നത്. കറുത്തവരുടെ വിജയങ്ങളെ നമ്മുടെ സംവിധാനങ്ങള്‍ അത്ര പെട്ടെന്ന് അംഗീകരിച്ച് കൊടുക്കാറില്ലെന്നും സമ്മി കൂട്ടിച്ചേര്‍ക്കുന്നു.

വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരുടെ സുവര്‍ണ്ണകാലത്തിനിടെ 1991ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബൗണ്‍സര്‍ നിയമം കൊണ്ടുവരുന്നത്. ഒരു ഓവറില്‍ പരമാവധി ഒരു ബൗണ്‍സര്‍ മാത്രമേ എറിയാവൂ എന്നായിരുന്നു നിയമം. അധികമായി എറിയുന്ന ബൗണ്‍സര്‍ നോബോളായാണ് കണക്കാക്കുക. ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ക്കൈ ലഭിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പിന്‍കാലത്ത് ഈ നിയമം മാറി.